"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 26:
 
'''സുജാതാ മോഹന്‍''' (ജനനം: [[മാര്‍ച്ച് 31]], [[1963]], [[കൊച്ചി]]) പ്രശസ്തയായ ചലച്ചിത്ര [[പിന്നണിഗായിക|പിന്നണിഗായികയാണ്]]. പന്ത്രണ്ടു വയസുള്ളപ്പോള്‍ [[മലയാളചലച്ചിത്രം|മലയാളസിനിമയില്‍]] പാടിത്തുടങ്ങിയ സുജാത പിന്നീട് [[തമിഴ്]], [[കന്നഡ]], [[തെലുങ്ക്]] തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടി കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്.
== ജീവിതരേഖ ==
ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാര്‍ച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [[പറവൂര്‍ ടി.കെ. നാരായണപിള്ള]] സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.
 
ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസില്‍ [[കലാഭവന്‍|കലാഭവനില്‍]] ചേര്‍ന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്<ref name="mm">
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=music&contentType=EDITORIAL&contentId=671362&programId=1073848995&catOid=-1073751446&BV_ID=@@@
</ref>. അക്കാലത്ത് കലാഭവന്‍ സ്ഥാപകന്‍ [[ആബേലച്ചന്‍|ആബേലച്ചന്‍]] രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങള്‍<ref>
http://www.sayujyam.com/player/player.asp?IDSng=11197,11198,11199,&SongType=Devotional
</ref> സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി.
വരി 38:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=music&contentType=EDITORIAL&contentId=671362&programId=1073848995&catOid=-1073751446&BV_ID=@@@
</ref>. ഒന്‍‌പതാം വയസുമുതല്‍ യേശുദാസിനൊപ്പം ഗാ‍നമേളകളില്‍ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലങ്ങളില്‍ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു.
=== ചലച്ചിത്രപിന്നണി ഗായിക ===
1975-ല്‍ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തില്‍ ഓ.എന്‍.വി. കുറുപ്പ് എഴുതി എം.കെ. അര്‍ജ്ജുനന്‍ ഈണമിട്ട “കണ്ണെഴുതി പൊട്ടുതൊട്ട്...” എന്ന ഗാനമാണ് സിനിമാരംഗത്തെ സുജാതയുടെ ആദ്യഗാനം<ref>
http://malayalam.webdunia.com/entertainment/artculture/music/0705/23/1070523145_2.htm
വരി 45:
“[[കടത്തനാടന്‍ അമ്പാടി]]” എന്ന ചിത്രത്തിലൂടെ [[പ്രിയദര്‍ശന്‍|പ്രിയദര്‍ശനാണ്]] 1983-ല്‍ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാല്‍ ഈ ചിത്രം ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. ഈ കാലയളവില്‍ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയര്‍ന്നു. ആലാപന ശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന സുജാതയുടേത് നിത്യഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു.
 
=== ഇതരഭാഷകളില്‍ ===
മലയാള സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി ഒരു വര്‍ഷം തികയുന്നതിനുമുന്‍പേ തമിഴില്‍ നിന്നും അവസരം തേടിയെത്തി. 1976-ല്‍ [[ഇളയരാജ]] സംഗീത സംവിധാനം നിര്‍വഹിച്ച “കാവിക്കുയില്‍”എന്ന ചിത്രത്തിനു വേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. 1992-ല്‍ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന [[എ.ആര്‍. റഹ്മാന്‍|എ.ആര്‍. റഹ്മാനാണ്]] തമിഴില്‍ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒട്ടേറെ ചിത്രങ്ങളില്‍ പാടി.
 
റഹ്മാന്‍ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ “താള്‍”, “പുകാര്‍” എന്നീ ഹിന്ദി സിനിമകളില്‍ സുജാത ആലപിച്ച ഗാനങ്ങള്‍ ദേശീയശ്രദ്ധനേടി. കന്നഡ, തെലുങ്ക് സിനിമകളില്‍ സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്.
 
== പുരസ്കാരങ്ങള്‍ ==
*മികച്ച പിന്നണിഗായികയ്ക്കുള്ള കേരളാ സര്‍ക്കാരിന്റെ പുരസ്കാരം
**1997 - പ്രണയമണിത്തൂവല്‍പൊഴിയും...(ചിത്രം:അഴകിയ രാവണന്‍‌)
വരി 59:
*മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 1988, 89, 90 വര്‍ഷങ്ങളില്‍
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{imdb name|id=0837673|name=സുജാത}}
*[http://www.sujatha.in Sujatha's official website]
*[http://www.devaragam.com/vbscript/MusicNew.aspx?ArtistID=4&Msg=Hits%20of%20Sujatha Songs by Sujatha]
*[http://panamarentbybarrow.com/kms/sujatha.htm Listen to Sujatha's and others Tamil/Hindi/Telugu Songs]
*[http://www.chennaionline.com/chat/celebchat/09sujathaprofile.asp A collection of Sujatha's songs]
 
 
 
[[വിഭാഗം:ചലച്ചിത്രപിന്നണിഗായകര്‍ ]]
 
 
[[en:Sujatha Mohan]]
"https://ml.wikipedia.org/wiki/സുജാത_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്