"സലിൽ ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
(ചെ.) Robot: Cosmetic changes
വരി 1:
{{ആധികാരികത}}
[[Imageചിത്രം:SalilChowdhury1002.jpg|thumb|right|240px|സലില്‍ ചൌധരി]]
[[ഇന്ത്യ|ഇന്ത്യയിലെ]] അനുഗൃഹീത സംഗീത സംവിധായകരില്‍ പ്രമുഖനായിരുന്നു '''സലില്‍ ചൌധരി'''([[ബംഗാളി]]: সলিল চৌধুরী) (1922-1995). പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം [[ബോളിവുഡ്|ബോംബേ സിനിമാ ലോകത്ത്]] അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി.
[[1922]] നവംബര്‍ 19-ന്‌ ബംഗാളില്‍ ആയിരുന്നു സലില്‍ ചൌധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറന്‍ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു. സലില്‍ ചൌധരിയുടെ പിതാവിനു പടിഞ്ഞാറന്‍ ക്ലാസ്സിക്കല്‍ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.
== ജീവിതരേഖ ==
[[1940]] കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ഒരു അംഗമാവുകയും ചെയ്തു. ഈ സമയം ധാരാളം ഗാനങ്ങള്‍ എഴുതി ജന ഹൃദയങ്ങളില്‍ നല്ല ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ പി ടി എ സഞ്ചരിച്ചു. ബംഗാള്‍ ജനതയുടെ ഹൃദയത്തില്‍ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങള്‍.
 
== സംഗീതജീവിതം ==
"ദോ ബിഗ സമീന്‍ "എന്ന ഹിന്ദി ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചതോടെ സിനിമാലോകത്തിന്റെ വാതില്‍ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങള്‍.
1949 മുതല്‍ 42 ബംഗാളി ചിത്രങ്ങള്‍, 75 ഹിന്ദി ചിത്രങ്ങള്‍, 5 തമിഴ് ചിത്രങ്ങള്‍, 3 കന്നട ചിത്രങ്ങള്‍‍, 6 ഇതര ഭാഷാ ചിത്രങ്ങള്‍, 27 മലയാള ചിത്രങ്ങള്‍ എന്നിവയ്ക്കു വേണ്ടി സലില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. [[വാസ്തുഹാര (മലയാളചലച്ചിത്രം)|വാസ്തുഹാര]], വെള്ളം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും ഇദ്ദേഹമാണ്.
=== മലയാളത്തില്‍ ===
[[ചെമ്മീന്‍ (മലയാളചലച്ചിത്രം)| ചെമ്മീന്‍]], [[ഏഴു രാത്രികള്‍]], [[അഭയം]], [[രാസലീല]], [[സ്വപ്നം (മലയാളചലച്ചിത്രം)|സ്വപ്നം]], [[രാഗം (മലയാളചലച്ചിത്രം)|രാഗം]], [[നെല്ല് (മലയാളചലച്ചിത്രം)|നെല്ല്]], [[നീലപ്പൊന്മാന്‍ (മലയാളചലച്ചിത്രം)|നീലപ്പൊന്‍മാന്‍]]‍,[[തോമാശ്ലീഹ (മലയാളചലച്ചിത്രം)|തോമാശ്ലീഹ]], സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവര്‍ഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകള്‍, ദേവദാസി, പുതിയ വെളിച്ചം, എയര്‍ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാന്‍, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാള ചലച്ചിത്രങ്ങള്‍.
 
== മരണം ==
നിരവധി വ്യത്യസ്തമായ ശ്രവണ മധുര ഗാനങ്ങള്‍ സംഗീത ലോകത്തിനു സമ്മാനിച്ച സലില്‍ ചൌധരി തന്റെ എഴുപത്തിയഞ്ചാം വയസ്സില്‍ 1995 സെപ്റ്റംബര്‍ 5 നു അന്തരിച്ചു.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.salilda.com/ സലില്‍ദ ]
 
വരി 27:
[[വിഭാഗം:കന്നടചലച്ചിത്ര സം‌ഗീത സം‌വിധായകര്‍]]
[[വിഭാഗം:ബംഗാളിചലച്ചിത്ര സം‌ഗീത സം‌വിധായകര്‍]]
 
[[bn:সলিল চৌধুরি]]
[[en:Salil Chowdhury]]
"https://ml.wikipedia.org/wiki/സലിൽ_ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്