"ശംഖുപുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 23:
ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു. ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.{{തെളിവ്}}
 
പൂവ് ഇട്ടു തിളപ്പിച്ച വെള്ളം (ഒരു കപ്പിന് മൂന്നോ നാലോ പൂവ്) കട്ടൻചായപോലെ ഉന്മേഷദായകമായ ഒരു പാനീയമായി ഇപ്പോൾ കരുതുന്നുണ്ട്. ശംഖുപുഷ്പം എടുക്കുമ്പോൾ അതിന്റെ അടിഭാഗത്തുള്ള ഞെട്ട് കളഞ്ഞ് ഇതളുകൾ മാത്രം എടുക്കുക. പഞ്ചസാര ചേർക്കാതെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.<ref name="test1">[https://www.manoramaonline.com/pachakam/readers-recipe/2020/08/29/butterfly-peas-flower-tea.html/ മനോരമ-പാചകം] ശംഖുപുഷ്പം ചായ</ref> ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈന്റെ അളവു വർദ്ധിപ്പിച്ച്  ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിൽ ഉപകരിക്കുമെന്നും അർബുദസാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങളിൽ പറയുന്നു.
 
==രസാദി ഗുണ ങ്ങൾ==
"https://ml.wikipedia.org/wiki/ശംഖുപുഷ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്