"ബൃഹദീശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[ചിത്രം:Sri Brahadeeswarar Temple, Thanjavur.JPG|thumb|300px]]
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ‍]] [[തഞ്ചാവൂര്‍]] എന്ന സ്ഥലത്താണ് പ്രസിദ്ധമായ ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ '''തിരുവുടയാര്‍ കോവില്‍''' എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. '''പെരിയ കോവില്‍''' എന്നും '''രാജരാജേശ്വരം കോവില്‍''' എന്നും ഇത് അറിയപ്പെടുന്നു. [[ചോഴരാജവംശം|ചോഴ രാജവംശത്തിലെ]] പ്രമുഖനായ [[രാജരാജചോഴന്‍|രാജരാജചോഴനാണ്]] ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ല്‍ തുടങ്ങിയ ക്ഷേത്രനിര്‍മ്മാണം 1013-ലാണ് പൂര്‍ത്തിയായത്. [[ശിവന്‍|ശിവനാണ്]] പ്രധാന പ്രതിഷ്ഠ. പരമശിവനെ [[ശിവലിംഗം|ലിംഗരൂപത്തിലാണ്]] ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 62, ISBN 81 7450 724</ref>.
 
== പേരിനു പിന്നില്‍ ==
[[ചിത്രം:Brahadeeswara Temple,Thanjavur.JPG|thumb|left|225px|പ്രധാന ഗോപുരം]]
രാജ രാജ ചോഴന്‍ പണികഴിപ്പിചതിനാല്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവന് '''രാജരാജേശ്വരന്‍''' എന്നും ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രമെന്നും പേര്‍ ലഭിച്ചു. പെരുവുടയാര്‍ കോവില്‍ എന്നത് പെരിയ ആവുടയാര്‍ കോവിലിനെ സൂചിപ്പിക്കുന്നു. ശിവന്റെ ഒരു നാമം ആണ് '''ആവുടയാര്‍''' എന്നത്. ചോഴഭരണകാലത്താണ്‌ ഈ പേരുകള്‍ നിലനിന്നിരുന്നത്. 17-19 നൂറ്റാണ്ടിലെ‍ [[മറാഠാസാമ്രാജ്യം|മറാഠാസാമ്രാജ്യകാലത്ത്]] ഈ ക്ഷേത്രം "ബൃഹദ്ദേശ്വരം" എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങി.
 
== ചരിത്രം ==
==ക്ഷേത്ര വാസ്തുവിദ്യ==
കുഞ്ചരമല്ലന്‍ രാജരാജപെരുന്തച്ചനാണ്‌ രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലില്‍ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിട്ടുണ്ട്<ref name=ncert6>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724</ref>.
ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീര്‍ണ്ണം 800x400 അടി ആണ്. എന്നാല്‍ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500x250 അടി എന്ന അളവിലാണ്. രണ്ട് ഗോപുര കവാടങ്ങള്‍ കടന്ന് വേണം പ്രധാന ഗോപുരത്തില്‍ പ്രവേശിക്കാന്‍. അഞ്ച് നിലയുള്ള ആദ്യ ഗോപുരം '''കേരളാന്തകന്‍ തിരുവായില്‍''' എന്ന നാമധേയത്തിലും, മൂന്ന് നിലയുള്ള രണ്ടാമത്തെ ഗോപുരം '''രാജരാജന്‍ തിരുവായില്‍''' എന്ന നാമധേയത്തിലും അറിയപ്പെടുന്നു.
 
ക്ഷേത്രത്തിന്റെ [[ശ്രീവിമാനാ]] മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീവിമാനാ, [[ശ്രീകോവില്‍]], [[ഗര്‍ഭഗൃഹം]] (sanctum sanctorum), [[മുഖമണ്ഡപം]] ഇവയാണ് പ്രധാന ക്ഷേത്രഗോപുരത്തിന്റെ ഭാഗങ്ങള്‍. ഉപപിത, അടിസ്ഥാന, ഭിത്തി, പ്രസ്ത്ര, ഹാര, നില, ഗ്രിവ, ശികര, സ്തുപി ഇവയെല്ലാമുള്‍പ്പെട്ടതാണ് ശ്രീവിമാന. ഒറ്റ കല്ലില്‍ നിര്‍മ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് അവിടത്തെ പ്രധാന പ്രതിഷ്ഠ.
 
നന്ദിമണ്ഡപത്തില്‍ ഉള്ള [[നന്ദി]] ഒറ്റകല്ലില്‍ നിര്‍മിച്ചതും 12 അടി ഉയരവും 20 അടി നീളവും ഉള്ളതാണ്. ഏകദേശം 25 ടണ്‍ തൂക്കവും ഉണ്ട്. മഹാനന്ദി സ്ഥിതി ചെയ്യുന്ന നന്ദിമണ്ഡപം പലവര്‍ണ്ണങ്ങളിലുള്ള‍ ചിത്രപണികള്‍ നിറഞ്ഞതാണ്.
 
ചോഴ, [[നായ്ക്കര്‍]], [[മറാഠ സാമ്രാജ്യം|മറാഠ]] രാജാക്കന്മാര്‍ക്ക് ചിത്രപണികളോടും കരിങ്കല്‍ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തില്‍ പ്രകടമാണ്. പ്രകാരമണ്ഡപത്തില്‍ [[മാര്‍ക്കണ്ഡേയപുരാണം]], [[തിരുവിളയാടല്‍ പുരാണം]] എന്നിവയുടെ കഥ പറയുന്ന ചുമര്‍ചിത്രങ്ങള്‍ കാണാം. ക്ഷേത്രമതില്‍ക്കെട്ടില്‍ പോലും കൊത്തുപണികള്‍ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും [[ഭരതനാട്യം|ഭരതനാട്യത്തിന്റെ]] 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ സം‌രക്ഷണം പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ടതിനാല്‍ നല്ല രീതിയില്‍ സമ്രക്ഷിച്ച് പോരുന്നു.
 
[[ചിത്രം:Mahanandi,Brihadeeswara Temple.JPG|thumb|225px|നന്ദിമണ്ഡപത്തിലെ നന്ദി]]
 
ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കല്ലിന്‌ ഏകദേശം 90 ടണ്‍ ഭാരമുണ്ട്. ഏകദേശം 4 കിലോമീറ്റര്‍ നീളമുള്ള ചെരിവുതലം നിര്‍മ്മിച്ച് കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ്‌ അവയെ മുകളിലേക്കെത്തിച്ചത്. ക്ഷേത്രത്തിനടുത്ത് ഈ ചെരിവുതലം നിലനിന്നിടത്തെയിടത്തെ ഒരു സ്ഥലത്തിന്റെ പേ്‌ ചാരുപാലം എന്നാണ്‌<ref name=ncert/>.
 
== പ്രതിഷ്ഠകള്‍ ==
പ്രധാന പ്രതിഷ്ഠയായ [[ശിവന്‍]] ലിംഗരൂപത്തില്‍ ആണ്. ഒറ്റ കല്ലില്‍ നിര്‍മ്മിച്ച ഈ ശിവലിംഗത്തിന് 8.7 മീറ്റര്‍ ഉയരം ഉണ്ട്. ശ്രീവിമാനയുടെ വടക്ക് ദിശയിലാണ് [[ചണ്ഡികേശ്വരന്‍]] പ്രതിഷ്ഠ. മഹാമണ്ഡപത്തിന്റെ മുന്‍‌വശം പതിമൂന്നാം നൂറ്റാണ്ടില്‍ [[പാണ്ഡ്യരാജവംശം|പാണ്ഡ്യരാജാവ്]] പണി കഴിപ്പിച്ച '''പെരിയനായകി അമ്മാള്‍ ക്ഷേത്രം'''. ദേവി പ്രതിഷ്ഠയാണിവിടെ. നന്ദി മണ്ഡപവും [[സുബ്രഹ്മണ്യന്‍|സുബ്രഹ്മണ്യ ക്ഷേത്രവും]] പിന്നീട് ഭരിച്ച നായ്ക്കന്മാരുടെ സംഭാവനയായിരുന്നു. പ്രകാരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള [[ഗണപതി]] ക്ഷേത്രം മറാത്തരാജാവ് [[സര്‍ഫോജി]] 18-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇവ കൂടാതെ ഉപദേവതകളേയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
http://www.thanjavur.com/bragathe.htm
 
http://www.thebigtemple.com/
 
== ചിത്രശാല ==
<gallery>
ചിത്രം:ബൃഹദ്ദേശ്വരക്ഷേത്രം.JPG
വരി 41:
</gallery>
 
== ആധാരസൂചിക ==
<references/>
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ക്ഷേത്രങ്ങള്‍]]
 
[[de:Brihadisvara-Tempel]]
"https://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്