"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
വരി 31:
{{Cquote|ഹാലിക്കാർനാസസിലെ ഹെറോഡോട്ടസ് പ്രസിദ്ധപ്പെടുത്തുന്ന 'അന്വേഷണങ്ങൾ' (Histories) ആണിവ. മനുഷ്യകർമ്മങ്ങളുടെ സ്മരണയെ ജീർണ്ണതയിൽ നിന്നു രക്ഷിക്കാനും ഗ്രീസുകാരുടേയും കിരാതന്മാരുടേയും അത്ഭുതകരമായ മഹത്കൃത്യങ്ങൾക്ക് പുകഴ്ചയുടെ പങ്ക് നഷ്ടപ്പെടാതിരിക്കാനും അവ ഉപകരിക്കുമെന്നും അവരുടെ കലഹകാരണങ്ങൾക്ക് അവ രേഖയായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.}}
 
'ഹിസ്റ്ററി' എന്ന ഗ്രീക്ക് പദം ഹെറോഡോട്ടസ് ഉപയോഗിച്ചത് അന്വേഷണങ്ങൾ, ഗവേഷണം എന്നൊക്കെയുള്ള അർത്ഥത്തിലായിരുന്നു. ഹെറോഡോട്ടസിന്റെ കൃതിയുടെ പേരു പിന്തുടർന്നാണ് ആ പദത്തിന് കാലക്രമേണ, ചരിത്രം എന്ന അർത്ഥം വന്നുചേർന്നത്. ഹെറോഡോട്ടസിന്റെ രചന ഒരു പുതിയ സാഹിത്യരൂപത്തിന്റെ മാതൃകയായി താമസിയാതെ അംഗീകാരം നേടി. അദ്ദേഹത്തിനു മുൻപ് ഭൂതകാലത്തെക്കുറിച്ചുള്ള അറിവിന്റെ പരിരക്ഷയുടെ ഉപാധികൾ ദിനവൃത്താന്തങ്ങളും ഇതിഹാസങ്ങളും മറ്റുമായിരുന്നു. പൂർവകാലവൃത്താന്തങ്ങളെ ദാർശനികമായും ഗവേഷണകൗതുകത്തോടെയും സമീപിച്ചുവെന്നതാണ് ഹെറോഡോട്ടസിന്റെ പുതുമ. മനുഷ്യവ്യാപാരങ്ങളെക്കുറിച്ചുള്ള അന്വേഷണമായി അദ്ദേഹം തന്റെ രചനാസംരംഭത്തെ കണ്ടു. "ചരിത്രരചനയുടെ പിതാവ്" എന്ന വിശേഷണം ഗ്രന്ഥകാരനു ലഭിച്ചത്, കൃതിയുടെ ഈ സവിശേഷതകളിൽ നിന്നാണ്.<ref>The University of Adelaide, E-books@Adelaide, [http://ebooks.adelaide.edu.au/h/herodotus/index.html Herodotus (485 BC? - c. 420 BC), Biographical Note] {{Webarchive|url=https://web.archive.org/web/20121231215215/http://ebooks.adelaide.edu.au/h/herodotus/index.html |date=2012-12-31 }}</ref>
 
===രൂപരേഖ===
വരി 69:
===കൗതുകങ്ങൾ===
[[പ്രമാണം:Himalayan Marmot at Tshophu Lake Bhutan 091007 a.jpg|thumb|180px|right|[[ഹിമാലയം|ഹിമാലയത്തിലെ]] മാർമട്ട്: സ്വർണ്ണഖനനക്കാരായ ഭീമൻ [[ഉറുമ്പ്|ഉറുമ്പുകളായി]] ഹെറോഡോട്ടസിന്റെ വർണ്ണനയിൽ പ്രത്യക്ഷപ്പെടുന്നത് ഈ ജന്തു ആകാം]]
അവിശ്വസനീയമെങ്കിലും കൗതുകകരമായ ഒട്ടേറെ 'അറിവുകൾ' ഹെറോഡോട്ടസിന്റെ ചരിത്രത്തിന്റെ നിറക്കൂട്ടിൽ ചേരുന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കേ അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്ത് [[കുറുക്കൻ|കുറുക്കന്റെ]] വലിപ്പമുള്ള ഒരിനം [[ഉറുമ്പ്|ഉറുമ്പുകളുണ്ടെന്നും]] മാളങ്ങളിൽ ജീവിക്കുന്ന ഈ ജന്തു, ഭൂമിക്കുള്ളിലെ സ്വർണ്ണാംശമുള്ള മണ്ണ് തുരന്നു മുകളിലെത്തിക്കുമെന്നും ഇന്ത്യാക്കാർ അങ്ങനെ മുകളിലെത്തുന്ന സ്വർണ്ണം ശേഖരിക്കുന്നെന്നുമാണ് ഹെറോഡോട്ടസിന്റെ ഒരു കഥ. അതിന്റെ വ്യാഖ്യാനങ്ങളും വാസ്തവികതയെ സംബന്ധിച്ച അന്വേഷണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ഹിമാലയപ്രാന്തങ്ങളിൽ ജീവിക്കുന്ന മൂഷികവർഗ്ഗത്തിൽ പെട്ട മാർമട്ട് എന്ന ജന്തുവാണ് ഹെറോഡോട്ടസിന്റെ ഭീമൻ [[ഉറുമ്പ്]] എന്നാണ് ഒരു 'കണ്ടെത്തൽ'.<ref>[http://www.livius.org/he-hg/herodotus/hist06.htm "The Gold-digging Ants"] {{Webarchive|url=https://web.archive.org/web/20160414160852/http://www.livius.org/he-hg/herodotus/hist06.htm |date=2016-04-14 }}, Herodotus, the Histories Livius.org, Ancient Warfare Magazine</ref><ref>[http://www.nytimes.com/1996/11/25/world/himalayas-offer-clue-to-legend-of-gold-digging-ants.html "Himalayas Offer Clue to Legend of Gold-Digging 'Ants'"] ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിലെ വാർത്ത, തിയതി - 1996 നവംബർ 24</ref>
 
ഹെറോഡോട്ടസ് അവതരിപ്പിക്കുന്ന മറ്റൊരു കൗതുകവർത്തമാനം പേർഷ്യയിലെ മസഗീറ്റൻ ഗോത്രത്തെ സംബന്ധിച്ചാണ്. മസഗീറ്റന്മാർക്കിടയിൽ മനുഷ്യജീവിതത്തിന് സ്വാഭാവികമായ അന്ത്യം പതിവില്ലത്രെ. പ്രായമായ മാതാപിതാക്കന്മാരെ മക്കൾ ബലിയിൽ കൊന്നശേഷം വേവിച്ചു തിന്നുകയാണു മസഗീറ്റന്മാരുടെ പതിവെന്ന് അദ്ദേഹം കരുതി.<ref>[http://www.bostonleadershipbuilders.com/herodotus/book01.htm ഹിസ്റ്ററീസ് ഒന്നാം പുസ്തകം 215-16], Annotation of Text, David Turnbull and Patrick McNamara</ref> ഈജിപ്തിലെ മനുഷ്യരും അവരുടെ വളർത്തുപൂച്ചകളുമായുള്ള സവിശേഷബന്ധത്തിന്റെ കൗതുകങ്ങളും<ref>[http://www.bostonleadershipbuilders.com/herodotus/book02.htm ഹിസ്റ്ററീസ് രണ്ടാം പുസ്തകം 66-67]</ref> ഹെറോഡോട്ടസ് പറയുന്നുണ്ട്.
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്