"ചൗധരി ദേവി ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 37:
 
== രാഷ്ട്രീയ ജീവിതം ==
 
ഒരു കർഷകനായി ജീവിതമാരംഭിച്ച ദേവിലാൽ പിന്നീട് രാഷ്ട്രീയ നേതാവായി ഉയരുകയായിരുന്നു. 1952-ൽ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ പഞ്ചാബ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബിൽ നിന്ന് വേർപെട്ട ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ്
1966-ൽ ഹരിയാന സംസ്ഥാനം രൂപീകൃതമായത്.
 
ഹരിയാന സംസ്ഥാന രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് ദേവി ലാൽ. 1971 വരെ കോൺഗ്രസ് അംഗമായിരുന്ന ദേവി ലാൽ പിന്നീട് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പിന്നീട് ജനതപാർട്ടിയുടെ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും ജനത പാർട്ടി നേതാവായി മാറുകയുമായിരുന്നു.
 
1972-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ബൻസി ലാലിനോടും ഭജൻലാലിനോടും അവരുടെ മണ്ഡലങ്ങളായ ടോഷത്തിലും ആദംപൂരിലും നേരിട്ട് സ്വതന്ത്രനായി മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
 
1975-ലെ അടിയന്തരാവസ്ഥയിൽ ഒരു വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം 1977-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭാട്ടുകലാൻ മണ്ഡലത്തിൽ നിന്ന് ജനത ടിക്കറ്റിൽ നിയമസഭാംഗമായി. ആ തിരഞ്ഞെടുപ്പിൽ ജനത പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ആദ്യമായി ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
 
1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സോനെപട്ടിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായെങ്കിലും 1982-ൽ ലോക്ദൾ രൂപീകരിച്ചതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ മടങ്ങിയെത്തി. 1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും ആ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ ബിജെപി പിന്തുണച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം നിരസിച്ചു.
 
1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സോനെപട്ടിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള
90 സീറ്റിൽ 85 സീറ്റും നേടി ദേവിലാൽ അധികാരം പിടിച്ചു.
1989-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കറിൽ നിന്നും ഹരിയാനയിലെ റോത്തക്കിൽ നിന്നും മത്സരിച്ച ദേവിലാലിന് രണ്ട് മണ്ഡലത്തിൽ നിന്നും ജയിക്കാൻ കഴിഞ്ഞു.
 
1989-ൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം മകൻ ഓം പ്രകാശിന് കൈമാറി കേന്ദ്രത്തിലെ വി.പി.സിംഗ് മന്ത്രിസഭയിലെ ഉപ-പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
വി.പി.സിംഗ് രാജിവച്ചതോടെ ചന്ദ്രശേഖർ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. 1991-ലെ ചന്ദ്രശേഖർ മന്ത്രിസഭയിലും ഉപ-പ്രധാനമന്ത്രിയായിരുന്നു ദേവി ലാൽ.
 
== സ്വകാര്യ ജീവിതം ==
== മരണം ==
"https://ml.wikipedia.org/wiki/ചൗധരി_ദേവി_ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്