"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
ബുദ്ധമതത്തിലെ ദേവൻ (സംസ്‌കൃതത്തിലും പാലിയിലും ദേവ എന്ന് വിളിക്കുന്നു) മനുഷ്യരെക്കാൾ ശക്തരും, ദീർഘായുസ്സുള്ളവരും, പൊതുവേ, ശരാശരി മനുഷ്യനെക്കാൾ കൂടുതൽ സംതൃപ്തിയോടെ ജീവിക്കുന്നവരുമായ സ്വർഗ്ഗ നിവാസികളാണ്.<ref name="Buddhist Encyclopedia">{{cite web |title=Deva - Tibetan Buddhist Encyclopedia |url=http://tibetanbuddhistencyclopedia.com/en/index.php/Deva |website=tibetanbuddhistencyclopedia.com}}</ref> ബുദ്ധമത പാരമ്പര്യത്തിൽ ഈ സ്ഥാനങ്ങൾ ശാശ്വതമല്ല.<ref name="Buddhist Encyclopedia"/>
 
ജൈനമതക്കാർ ഒരു സ്രഷ്ടാവായ ദൈവത്തിൽ വിശ്വാസിക്കുന്നില്ല, എന്നിരുന്നാലും ജൈനമതക്കാർ ഉന്നതരായ ദേവൻമാരിൽ വിശ്വാസിക്കുന്നുണ്ട്. എന്നിരുന്നാലും ജൈനമതത്തിലെ ദേവന്മാർക്ക് ഒരു വ്യക്തിയുടെ മേൽ അധികാരമില്ല, അതുപോലെ കർമ്മ ബന്ധനത്തിൽ നിന്ന് സ്വയം മോചിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശമോ സഹായമോ അവർ നല്കുന്നുമില്ല.<ref>{{cite web |title=Devas, Not Gods: A History of Jainism |url=https://brewminate.com/devas-not-gods-a-history-of-jainism/ |website=Brewminate: A Bold Blend of News and Ideas |date=6 ഡിസംബർ 2020}}</ref>
 
[[പാഴ്സി|പാഴ്സിമതത്തിൽ]] ഏഴ് മുഖ്യ ദേവന്മാരെയും അവരുടെ പരിവാരങ്ങളെയും പറ്റി പ്രസ്താവിച്ചിരിക്കുന്നു. അമേഷ സ്പെന്തന്മാർ എന്ന പേരിലാണ് അവർ പൊതുവേ അറിയപ്പെടുന്നത്.
 
ഭാരതീയർക്ക് ദേവസദസ്സിന്റെ അധ്യക്ഷനായി ദേവേന്ദ്രനുള്ളതുപോലെ ഒളിമ്പസ്സിലെ ദേവസമൂഹത്തിന് അധിപനായി [[സ്യൂസ്|സ്യൂസ് ദേവൻ]] യവനർക്കുണ്ട്. സ്വർഗവും ഭൂമിയും പാതാളവും ഭരിക്കുന്ന ത്രിമൂർത്തികളാണ് സ്യൂസ്-പോസിഡോൺ, ഹെയ്ഡസ് ദേവന്മാർ. [[ഹെർക്കുലീസ്|ഹെർക്കുലീസും]] യവനകഥകളിൽ നിറഞ്ഞുനില്ക്കുന്ന ദേവനാണ്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ശേഷം അവരെ വണങ്ങാൻ തങ്ങളെ നിർബന്ധിച്ച ദൈവത്തോടു പകരം വീട്ടാനായി ചെകുത്താൻ പാമ്പിന്റെ രൂപം ധരിച്ച് ഏദൻ തോട്ടത്തിലെത്തി ആദത്തെക്കൊണ്ട് അറിവിന്റെ കനി തീറ്റിച്ച കഥ ബൈബിളിലുണ്ട്.
 
==അവലംബം==
{{reflist}}
 
[[Category:മതപരമായ വിശ്വാസങ്ങൾ]]
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്