"കാമദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
No edit summary
 
ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധര്‍മ്മന്‍ എന്ന പ്രജാപതി ജനിച്ചു. ധര്‍മ്മന്‍ അതീവ സുന്ദരനായിരുന്നു. ധര്‍മ്മന്‍ ശമന്‍, കാമന്‍, ഹര്‍ഷന്‍ എന്ന് അതീവ സുന്ദരന്മാരാ‍യ മുന്ന് പുത്രന്മാര്‍ ജനിച്ചു. അവരില്‍ കാമന്‍ സൌന്ദര്യദേവനായി തീര്‍ന്നു. കാമന്‍ രതീദേവിയെ ഭാര്യയാക്കി<ref> മഹാഭാരതം ആദിപര്‍വ്വം അറുപത്തിയാറാം അദ്ധ്യായം</ref>
 
===കാമന്റെ പര്യായപദങ്ങള്‍===
 
മദനന്‍, മന്മഥന്‍, മാരന്‍, കര്‍പ്പന്‍, മലര്‍വില്ലന്‍, മായി, മധുദീപന്‍, വാമന്‍, പുഷ്പകേതനന്‍, സംസാരഗുരു, രതിപതി, ശംബരാരി, മനസിജന്‍, ആത്മഭൂ‍, രൂപാസ്തന്‍, രമണന്‍, ദീപകന്‍, പുഷ്പധന്വാവ്.
 
===കാമന്റെ ആയുധങ്ങള്‍===
 
കാമന്‍ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവും ആണ്‍. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.
 
===പ്രമാണാധാരസൂചി===
653

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/37629" എന്ന താളിൽനിന്ന് ശേഖരിച്ചത്