അജ്ഞാത ഉപയോക്താവ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
}}
ആദിമകാലങ്ങളിൽ [[ദ്രാവിഡർ|ദ്രാവിഡരുടേയും]] പിന്നീട് ശാക്തേയരുടെയും കാലക്രമേണ [[ഹിന്ദു|ഹൈന്ദവരുടേയും]] ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് '''കാളി (കാലി), അഥവാ ഭദ്രകാളി''' {{തെളിവ്|7-ഫെബ്രവരി-2008}}. ശ്രീഭദ്ര, ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നും അറിയപ്പെടുന്നു. ഭദ്രകാളി പല ഭാവങ്ങളിൽ കാണപ്പെടുന്നു. ബാലഭദ്ര, സുമുഖികാളി, മഹാകാളി, ചാമുണ്ഡി തുടങ്ങിയവയാണത്. ഭദ്രകാളി സാത്വിക, രാജസിക, താമസിക ഭാഗങ്ങളിൽ ആരാധിക്കപ്പെടുന്നു. ബംഗാളിലും കേരളത്തിലും കർണാടകയിലുമാണ് കാളി ആരാധന ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യ ഒട്ടാകെ വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ ശ്രീ കുരുംമ്പ, കരിനീലി അമ്മ, കർണാടകയിൽ ചാമുണ്ഡി എന്നെല്ലാം അറിയപ്പെടുന്നതും കാളി തന്നെ. തമിഴ്നാട്ടിൽ മുത്തുമാരി അമ്മൻ എന്ന പേരിൽ ആരാധിക്കപ്പെടുന്നതും കാളിയാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ ആദിപരാശക്തിയുടെ സ്വരൂപമായ മഹാകാളിയെ ആരാധിച്ചു വരുന്നു. ഇത് ശിവപത്നിയായ ഭഗവതിയാണ്. അതിനാൽ പാർവതി തന്നെയാണ് കാളി എന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ ദ്രാവിഡർ കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതയായി, കർഷകരുടെ ദൈവമായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം ശക്തിയുടെ പ്രതീകമായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം ഇത് ശ്രീ പാർവതിയുടെ കറുത്ത ഭാവമായി തീരുകയായിരുന്നു. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. അയോധനകലകളുടെ ദൈവമായും കാളി അറിയപ്പെടുന്നു. കേരളത്തിലെ കളരികളിലും കാളീപൂജ പതിവായിരുന്നു. അതിനാൽ കളരിപരമ്പര ദൈവമായും കാളിയെ സങ്കൽപ്പിച്ചു വരുന്നു. ബ്രാഹ്മണേതരർ പൂജ നടത്തുന്ന പല ഭദ്രകാളീക്ഷേത്രങ്ങളും കുടുംബക്കാവുകളും ഇന്നും കേരളത്തിൽ പലയിടത്തും കാണാം. പല ഭവനങ്ങളുടെയും മച്ചകത്തു പരദേവതയായി ഭഗവതിയെ കാണാം. തറവാട്ടിലെ അംഗങ്ങൾ തന്നെ നേരിട്ട് ദേവിയെ പൂജിച്ചിരുന്നതായും പറയപ്പെടുന്നു.[1]
=== വിശ്വാസം ===
|