"മധുപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
പരേതനായ ചെങ്കളത്ത് മാധവമേനോന്റെയും രുഗ്മണിയമ്മയുടെയും മൂത്ത മകനായി [[കോഴിക്കോട്|കോഴിക്കോട്ട്]] ജനിച്ച മധുപാൽ ചെറുപ്പകാലം മുതലേ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ [[പൂമ്പാറ്റ]], [[ബാലരമ]] എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു.
[[journalism|ജേർണലിസത്തിൽ]] ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''[[:en:Kashmeeram|'''കാശ്മീരം''']]'' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പിന്നീട് ഒട്ടനവധി സിനിമകളിലൂടെ ശ്രദ്ധേയമായ സഹനടൻ, പ്രതിനായക വേഷങ്ങൾ ചെയ്‌ത്‌ മലയാളിയുടെ മനസിൽ സ്‌ഥിര പ്രതിഷ്‌ഠ നേടി. കൂടാതെ, ടിവി സീരിയൽ മേഖലയിൽ ശ്രദ്ധേയമായ വേഷങ്ങളും [[:en:Kaligandaki_(TV_series)|'''സംവിധാന സംരംഭങ്ങളും''']] ചെയ്‌ത്‌ ടെലിവിഷൻ രംഗത്തും വ്യക്‌തിമുദ്ര പതിപ്പിച്ചു.
 
== സാമൂഹിക ഇടപെടൽ ==
സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന മധുപാൽ നിരവധി സ്വാഭാവിക എതിർപ്പുകളും നേരിടാറുണ്ട്. ഈ അടുത്ത കാലത്ത് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ അവിടെ നടപ്പിലാക്കാൻ ഒരുങ്ങിയ ഭരണരീതികളെ സംബന്ധിച്ച് തദ്ദേശവാസികൾക്കിടയിൽ ഉയർന്ന ആശങ്കകളിൽ മധുപാൽ വിശദമായ നിലപാട് രേഖപ്പെടുത്തിയിരുന്നു. ഇത് ഭരണകൂടത്തിനെ പിന്തുണക്കുന്ന രാഷ്‌ട്രീയഅണികളിൽ നിന്നും വലിയ എതിർപ്പുകളും ക്ഷണിച്ചുവരുത്തി.
 
== ഭരണ ചുമതല ==
നിലവിൽ കേരള സംസ്‌ഥാന സർക്കാർ സ്‌ഥാപനമായ 'സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്' ചെയർമാൻ സ്‌ഥാനം വഹിക്കുന്നുണ്ട് ഇദ്ദേഹം. 30 മാർച്ച് 2022 മുതലാണ് ഈ ചുമതല ഇദ്ദേഹം ഏറ്റെടുത്തത്. കല-സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരൻമാർക്കും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ക്ഷേമവും ആഭിവൃദ്ധിയും സൃഷ്‌ടിക്കുക. ഇവർക്ക് പെൻഷൻ നൽകുക എന്നിവയാണ് 'സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്' ചുമതല.
 
==അഭിനയജീവിതം==
"https://ml.wikipedia.org/wiki/മധുപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്