"വിശ്വകർമജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
തിരിച്ചുവിടൽ ഒഴിവാക്കി റ്റാഗുകൾ: ശൂന്യമാക്കൽ Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
പുതിയ പഠനം ചേർത്തു റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
കേരളത്തിലെ വിശ്വകര്മ്മജരെകുറിചുള്ള പഠനങ്ങൾ വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളൂ. ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് Dr. AJESH A.M Assistant Prof Govt Arts & Science College Nadapuram കോഴിക്കോട് ന്റെ Temple and Artisans community of Medieval Kerala എന്ന Journal Article ആണ്. ഇത് ഒരു പുരാലിഖിത തെളിവ് പഠനം ആണ്.
മദ്ധ്യകാല കേരളത്തിലെ വിശ്വകർമ സമുദായം
Temple and Artisans community of Medieval Kerala by Dr. Ajesh A. M Published in PESQUISA - International Journal of Research Vol 3 Issue I Nov 2017 Page 11
കേരളത്തിലെ വിശ്വകർമ സമുദായത്തിൽ മദ്ധ്യകാല കേരള ചരിത്രത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും വളരെ വലിയ സ്വാധീനം ഉണ്ടായിരുന്നു. മദ്ധ്യകാല കേരളത്തിൽ ഗ്രാമങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിശ്വകർമ സമുദായം വലിയതോതിൽ വ്യാപാരിക്കാൻ ഇടയായത്. വാണിജ്യ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടാണ് ആദ്യകാലങ്ങളിൽ ഈ സമുദായം നിറഞ്ഞു നിന്നിരുന്നത്. പിന്നീട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ഭരണാധികാര സ്ഥാപനങ്ങൾ മാറിയപ്പോൾ വിശ്വകർമ സമുദായം കേരളത്തിൽ നിഷേധിക്കാനാവാത്ത ഒരു സേവന സമുദായം ആയി മാറി. ക്ഷേത്രങ്ങളുടെ വ്യാപന കാലഘട്ടത്തിൽ വിശ്വകർമ്മജർ ക്ഷേത്ര നിർമാണ അറ്റകുറ്റ തൊഴിലുകളുമായി വളരെയധികം പ്രാധാന്യം അർഹിച്ചിരുന്നു.
പാരമ്പര്യ തൊഴിൽ വൈദഗദ്ധ്യമാണു കേരളത്തിൽ വിശ്വകർമ്മജരുടെ ഉന്നമനത്തിനു കാരണമായിട്ടുള്ളത്. കാർഷിക വൃത്തിയുടെ വ്യാപനം ക്ഷേത്ര നിർമാണ വ്യാപനം തുടങ്ങിയ കാര്യങ്ങൾ വിശ്വകര്മ്മജരെ സമൂഹത്തിൽ വളരുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി. ഈ പഠനം മുഖ്യമായും ക്ഷേത്ര പുരോഗതിയിൽ വിശ്വകർമ്മജരുടെ സമൂഹ്യ നിലവാരം ഉയർന്നതിനെ കുറിച്ചാണ്.
7ആം നൂറ്റാണ്ടോടെ രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ക്ഷേത്രങ്ങളുടെ വ്യാപന കാലഘട്ടത്തിൽ വിശ്വകർമ്മജരുടെ സാന്നിധ്യം കേരളത്തിൽ വ്യാപകമായി. ക്ഷേത്ര പൗരോഹിത്യത്തിന്റെ ഭാഗമായി ബ്രാഹ്മണൻമാരെയും നിർമാണവുമായി ബന്ധപെട്ടു വിശ്വകർമ്മജരെയും ക്ഷേത്ര പരിസരങ്ങളിൽ തന്നെ നിയോഗിച്ചു. പുരാ ലിഖിതങ്ങൾ പ്രകാരം അഗ്രഹാരങ്ങളിൽ വിശ്വകർമ്മജർ താമസിച്ചിരുന്നു എന്നു കാണാം (Kollur Madam Copper Plate). ക്ഷേത്രങ്ങളുടെ സുഗമമായ ദൈനംദിന പ്രവർത്തനങ്ങളിലെ സഹായികൾ ആയിരുന്നു വിശ്വകർമ്മജർ. വിശ്വകർമ്മജരുടെ ക്ഷേത്രങ്ങളിൽ ഉള്ള പ്രാതിനിധ്യ പ്രകാരം അവർക്കു ഭൂമി അനുവദിച്ചിരുന്നു. (Kilimanoor Records).
വിശ്വകർമ്മജർക്കു പലവിധത്തിലുള്ള അധികാരങ്ങളും ആനുകൂല്യങ്ങളും ഇക്കാലത്തു അനുവദിച്ചിരുന്നു. "രാജ ശ്രേയ ചതുർ മാംഗല്യം" മുൻപ് ബ്രാഹ്മണർക്കു മാത്രം അനുവദിച്ചിരുന്നത് വിശ്വകർമ്മജർക്കും അനുവദിച്ചു കൊടുത്തിരുന്നു. (South Indian Inscriptions)
ക്ഷേത്രങ്ങളിലും കാവുകളിലും വിശ്വകർമ്മജർക്കു പ്രാധിനിത്യം ഉണ്ടായിരുന്നു. ഈ ആനുകൂല്യങ്ങൾ ഇപ്പോഴും പിഷാരികാവ് കുറുമ്പ്രനാട് മലബാറിൽ തുടരുന്നു. 7 ദിവസത്തെ ഉത്സവത്തിന് 6 ആമത്തെ ദിവസം. വിശ്വകർമ്മജർക്കു എഴുന്നള്ളിപ്പിന് ദേവതയുടെ വിഗ്രഹം/ഉടവാൾ പിടിക്കുവാനുള്ള അവകാശം ഉണ്ട്. ( Dilip M Menon Caste Nationalism and Communism in South India Malabar 1900-1948 page 91)
സുചിന്ദ്രം ലിഖിത പ്രകാരം ശ്രീ പദ്മനാഭൻ ആചാരിക്ക് പതിനെട്ടു നാട്ടർ കുലമാണിക്യം എന്ന പദവി കോത കേരളവർമൻ രാജാവ് 1148 ൽ നൽകിയിട്ടുണ്ട്. നമ്പേലി ചെമ്പു ലിഖിതപ്രകാരം (Nambeli copper plate of Vallabhan Kotha) ആധാരപത്രങ്ങൾ വിശ്വകർമ്മജർക്കു കൊടുത്തതായി പറയുന്നു. ഈ references പ്രകാരം കൃത്യമായി പറയുവാൻ സാധിക്കുന്നത് ജാതിയുടെയോ വർഗ്ഗത്തിന്റെയോ വ്യത്യാസമില്ലാതെ വിശ്വകർമ്മജർക്കു പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും രാജാവ് അല്ലെങ്കിൽ ക്ഷേത്രം നൽകിയിരുന്നു എന്നാണ്.
|