"പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
വടക്കുഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്ത്, കിഴക്കുഭാഗത്ത് ശാസ്താംകോട്ട, കിഴക്കേകല്ലട പഞ്ചായത്തുകൾ , തെക്കുഭാഗത്ത് മൺട്രോതുരുത്തു പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമായി അതിർത്തി പങ്കിടുന
.
[[File:Upari Kunnu, Sasthamcottah.jpg|thumb|ഉപരികുന്ന്]]
 
കല്ലടയാറുവഴി എത്തുന്ന മലവെള്ളം പടിഞ്ഞാറെ കല്ലടയിൽ കൂടി ഒഴുക്കാനും എല്ലാ നിലങ്ങൾക്കും പ്രയോജനപ്പെടുത്താനും കഴിയുന്ന ഒരു സ്കീം വെസ്റ്റ് കല്ലട സ്കീംഎന്ന പേരിൽ 1950-51 ൽ കൃഷിമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കാലത്ത് തയ്യാറാക്കിയിരുന്നു. തിരു-കൊച്ചിയിലേയും തുടർന്നു കേരളത്തിലേയും രാഷ്ട്രീയ നേതാക്കൻമാരിൽ ഏറ്റവും ശക്തനായ നേതാവായിരുന്നു കുമ്പളത്തു ശങ്കുപിള്ള. 1953-ലാണ് ആദ്യത്തെ തെരഞ്ഞെടുത്ത പഞ്ചായത്ത് കമ്മിറ്റി ഉണ്ടാകുന്നത്. അന്ന് ഈ വില്ലേജിൽ ആറു കരകളാണ് ഉണ്ടായിരുന്നത്. കോതേയ എന്ന നാമധേയത്തിൽ കോതപുരം, കണ്ടത്താർ (ഗ്രാമകാര്യ വ്യവസ്ഥാപിതം) എന്ന പേരിൽ കണ്ടത്താർകുന്നവും (ഇപ്പോഴത്തെ കണത്താർകുന്നം ), വലിയപാടങ്ങളാൽ വിശാലമായ വലിയപാടവും, കോയിക്കൽ ഭാഗവും, നടുഭാഗത്തെ കരയായ നടുവിലക്കരയും, ആറ്റിലേക്കു വെള്ളം ഒഴുക്കുന്ന അഞ്ചു തോടുകളുടേയും വായ് എന്ന പേരിൽ അയിതതോട്ടുവയും ആയിരുന്നു ഈ ആറുകരകൾ. ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വലിയപാടം കര രണ്ടായി വിഭജിച്ച് പകുതിഭാഗം പടിഞ്ഞാറ് കണത്താർകുന്നം വാർഡിനോടും, കിഴക്കുഭാഗവും കോയിക്കൽ ഭാഗത്തിന്റെ വടക്കുഭാഗവും കൂടി ചേർത്ത് വലിയപാടം വാർഡ് എന്ന പേരിലും; ഒന്നായിരുന്ന അയിത്തോട്ടുവ കര വിഭജിച്ച് അയിത്തോട്ടുവ വടക്ക്, അയിത്തോട്ടുവ തെക്ക് എന്നീ വാർഡുകളുമാക്കിയാണ് തെരഞ്ഞെടുപ്പു നടന്നത്. കൊല്ലം-എറണാകുളം റെയിൽവേ പാത ഈ പഞ്ചായത്തിൽ കൂടി കടന്നുപോകുന്നു.
 
"https://ml.wikipedia.org/wiki/പടിഞ്ഞാറെ_കല്ലട_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്