"ഈജിപ്ഷ്യൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഓൾഡ് കിങ്ങ്ഡം
വരി 2:
[[പ്രമാണം:Ancient_Egypt_map-en.svg|thumb|200px|Map of ancient Egypt]]
 
[[ആഫ്രിക്ക|ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ]] വടക്കുഭാഗത്ത് ചല, [[നൈൽ നദി|നൈൽനദിയുടെ]] കരയിൽ നിലനിന്നിരുന്ന [[നദീതടസംസ്കാരം|സംസ്കാരമാണ്‌]] '''ഈജിപ്ഷ്യൻ സംസ്കാരം'''. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്‌, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന [[നവീനശിലായുഗം|നവീനശിലായുഗമനുഷ്യരെ]] [[ഈജിപ്റ്റ്|ഈജിപ്റ്റിലേക്ക്]] ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം. വടക്ക് [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലും]] കിഴക്കും പടിഞ്ഞാറും മരുഭൂമികളും തെക്ക് കൂറ്റൻ വെള്ളച്ചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളും വിദേശാക്രമണങ്ങളിൽ നിന്ന് ഈജിപ്റ്റിന്‌ സം‌രക്ഷണം നൽകി. അത് അവിടെ തനതായ സംസ്കാരം ഉടലെടുക്കാൻ സഹായകമായി.
 
3100 ബി.സി.ഇ യോടു കൂടി [[മെനെസ്|മെനെസിന്റെ]] ([[നാർമർ]] ആണെന്ന് കരുതപ്പെടുന്നു) കീഴിൽ അപ്പർ ഈജിപ്റ്റിന്റേയും ലോവർ ഈജിപ്റ്റിന്റേയും രാഷ്ട്രീയേകീകരണത്തോടുകൂടിയാണ് ഈജിപ്ഷ്യൻ സംസ്കാരം രൂപം കൊണ്ടത്.{{sfnp|Dodson|Hilton|2004|p=46}} പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും ഓൾഡ് കിങ്ങ്ഡം, മിഡിൽ കിങ്ങ്ഡം, ന്യൂ കിങ്ങ്ഡം എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥിരതയാർന്ന ഭരണം അനുഭവപ്പെട്ട രാജവംശങ്ങളായും അവയ്ക്കിടയിലെ അസ്ഥിരമായ കാലഘട്ടങ്ങളായ ആദ്യ ഇടക്കാല കാലഘട്ടവും (ഫസ്റ്റ് ഇന്റർമീഡിയറ്റ് പിരീഡ്) രണ്ടാമത്തെ ഇടക്കാല കാലഘട്ടവും (സെക്കന്റ് ഇന്റർമീഡിയറ്റ് പിരീഡ്) ആയി തിരിച്ചിരിക്കുന്നു. ഓൾഡ് കിങ്ങ്ഡം തുടക്ക [[വെങ്കലയുഗം|വെങ്കലയുഗത്തിലും]] മിഡിൽ കിങ്ങ്ഡം മദ്ധ്യവെങ്കലയുഗത്തിലും ന്യൂ കിങ്ങ്ഡം അന്ത്യവെങ്കലയുഗത്തിലുമാണ് നിലനിന്നിരുന്നത്.
വരി 10:
നൈൽനദിയുടെ കൃഷിക്കനുയോജ്യമായ അനുകൂലനങ്ങളാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്ക്കാരത്തിന്റെ വിജയത്തിനൊരു കാരണമായി പറയപ്പെടുന്നത്. ഫലഭൂയിഷ്ഠമായ നൈൽതാഴ്വരയിലെ വർഷാവർഷങ്ങളിലുള്ള വെള്ളപ്പൊക്കവും നിയന്ത്രിതജലസേചനവും മിച്ചോൽപ്പാദനത്തിലേക്കു നയിക്കുകയും ഇത് ഉയർന്ന ജനസാന്ദ്രതക്കും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നതിക്കും കാരണമായി മാറി. മിച്ചോൽപ്പാദനം നൈൽനദീതടത്തിലേയും ചുറ്റുമുള്ള മരുഭൂമിയിലേയും ധാതുക്കളുടെ ചൂഷണത്തിനും, സ്വതന്ത്രമായ ഒരു ലിപിയുടെ ആവിഷ്ക്കാരത്തിനും, കൃഷിയുടെ പദ്ധതികളുടെ നടത്തിപ്പിനും, ചുറ്റുമുള്ള പ്രദേശങ്ങളുമായുള്ള വാണിജ്യത്തിനും, ഈജിപ്റ്റിന്റെ അധികാരം ഉയർപ്പിടിക്കാനായുള്ള സൈന്യത്തിന്റെ വളർച്ചക്കും വഴിയൊരുക്കി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഫറവോയുടെ അധികാരത്തിന്നു കീഴിൽ ഉദ്യോഗസ്ഥന്മാരുടേയും പുരോഹിതന്മാരുടേയും പകർപ്പെഴുത്തുകാരുടേയും കൂടിയുള്ള ഒരു ഭരണസംവിധാനം നിലനിന്നിരുന്നു. ഈ ഭരണസംവിധാനം വിപുലമായ ആചാരക്രമങ്ങളോടുകൂടിയ മതത്തിനെ അടിസ്ഥാനമാക്കി ഈജിപ്ഷ്യൻ ജനതയുടെ ഐക്യവും സഹകരണവും ഉറപ്പിച്ചു.{{sfnmp|1a1=James|1y=2005|1p=8|2a1=Manuelian|2y=1998|2pp=6–7}}
 
പുരാതന ഈജിപ്തുകാരുടെ സംഭാവനകളിൽ ഖനനത്തിനുള്ള സാങ്കേതികവിദ്യകൾ, [[സർവ്വേ|സർവ്വേരീതികൾ]], പിരമിഡുകളും ക്ഷേത്രങ്ങളും സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഗണിതശാസ്ത്രരീതികൾ, ഫലപ്രദവുമായ വൈദ്യശാസ്ത്രരീതികൾ, ജലസേചനസമ്പ്രദായങ്ങൾ, കാർഷികോൽ‌പാദനത്തിനുള്ള സാങ്കേതികവിദ്യകൾ, അറിയപ്പെടുന്ന ആദ്യത്തെ പലക അടിസ്ഥാനമാക്കിയുള്ള വഞ്ചികൾ,{{sfnp|Ward|2001}} ഈജിപ്ഷ്യൻ ഫെയ്‌ൻസ് (പ്രത്യേകതരം സെറാമിക് നിർമ്മാണം) ഗ്ലാസുണ്ടാക്കാനുള്ള സാങ്കേതികവിദ്യ, സാഹിത്യത്തിന്റെ വ്യത്യസ്തരൂപങ്ങൾ, മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സമാധാന ഉടമ്പടി (ഹിറ്റൈറ്റുകളുമായുള്ളത്) ഇവയും പുരാതന ഈജിപ്റ്റിന്റെ സംഭാവനകളിൽപ്പെടുന്നു. {{sfnp|Clayton|1994|p=153}} പുരാതന ഈജിപ്റ്റ് ലോകചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തി. അവരുടെ കലയും വാസ്തുവിദ്യയും പല സംസ്കാരങ്ങളും പകർത്തുകയും അവരുടെ പുരാവസ്തുക്കൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കടത്തപ്പെടുകയും ചെയ്യപ്പെട്ടു. പുരാതന ഈജിപ്റ്റിന്റെ സ്മാരകങ്ങളുടെ അവശിഷ്ടങ്ങൾ സഹസ്രാബ്ദങ്ങളായി സഞ്ചാരികളുടെയും എഴുത്തുകാരുടെയും ഭാവനകൾക്ക് പ്രചോദനമായി മാറി. ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിൽ യൂറോപ്യന്മാരും ഈജിപ്തുകാരും നടത്തിയ പുരാതനവസ്തുഖനനങ്ങൾ ഈജിപ്ഷ്യൻ നാഗരികതയെക്കുറിച്ചുള്ള ശാസ്ത്രീയാന്വേഷണത്തിനും അതിന്റെ സാംസ്കാരിക കമ്പംപാരമ്പര്യത്തെ വിലമതിക്കുന്നതിനും കാരണമായി.{{sfnp|James|2005|p=84}}
 
== ജനങ്ങൾ ==
വരി 38:
ഓൾഡ് കിങ്ങ്ഡത്തിന്റെ കാലഘട്ടത്തിൽ വർദ്ധിച്ച കാർഷിക ഉൽപാദനക്ഷമതയും അതിന്റെ ഫലമായുണ്ടാകുന്ന ജനസംഖ്യയും വികാസം പ്രാപിച്ച കേന്ദ്രഭരണകൂടവും വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ എന്നിവയിൽ വലിയ പുരോഗതികൾ സാധ്യമാക്കി. {{sfnp|James|2005|p=40}}പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ [[ഗിസയിലെ പിരമിഡുകൾ|ഗിസയിലെ പിരമിഡുകളും]] [[ഗിസയിലെ ബൃഹത് സ്ഫിങ്ക്സ്|ഗ്രേറ്റ് സ്ഫിങ്ക്സും]] ഓൾഡ് കിങ്ങ്ഡത്തിന്റെ കാലത്താണ് നിർമ്മിച്ചത്. വിസിയറിന്റെ (ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ) നിർദ്ദേശപ്രകാരം, രാജ്യത്തിലെ ഉദ്യോഗസ്ഥന്മാർ നികുതികൾ ശേഖരിക്കുകയും വിളവ് മെച്ചപ്പെടുത്തുന്നതിനായി ജലസേചന പദ്ധതികൾ ഏകോപിപ്പിക്കുകയും, നിർമ്മാണ പദ്ധതികളിൽ പ്രവർത്തിക്കാൻ കർഷകരെ ജോലിക്കെടുക്കുകയും, നീതിയും സമാധാനവും നിലനിർത്താൻ നീതിന്യായസംവിധാനം സ്ഥാപിക്കുകയും ചെയ്തു.{{sfnp|Shaw|2003|p=102}}
 
ഈജിപ്തിൽ കേന്ദ്രീകൃതഭരണസമ്പ്രദായത്തിന്റെ പ്രാധാന്യം വർദ്ധിച്ചതോടെ ഒരു പുതിയ വിഭാഗമായി വിദ്യാസമ്പന്നരായ ഗുമസ്തന്മാരും ഉദ്യോഗസ്ഥരും ഉയർന്നു വന്നു. അവരുടെ സേവനങ്ങൾക്കുള്ള വേതനമായി രാജാവ് ഭൂസ്വത്തുക്കൾ അനുവദിച്ചു. രാജാവിന്റെ മരണശേഷം രാജാവിനെ ആരാധിക്കാൻവേണ്ടി നിർമ്മിക്കപ്പെടുന്ന ആരാധനാലയങ്ങൾക്കും മറ്റു പ്രാദേശികക്ഷേത്രങ്ങൾക്കും വരുമാനം ഉറപ്പുവരുത്താൻ രാജാക്കന്മാർ ഭൂസ്വത്തുക്കൾ ദാനം ചെയ്തു. ഈജിപ്റ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ അഞ്ചു നൂറ്റാണ്ടോളം നീണ്ടു നിന്ന ഈ ആചാരങ്ങൾ ഈജിപ്തിന്റെ സാമ്പത്തിക ഊർജ്ജസ്വലതയെ സാവധാനം ഇല്ലാതാക്കുക്കയും ഒരു വലിയ കേന്ദ്രീകൃത ഭരണകൂടത്തെ പിന്തുണയ്ക്കാൻ സമ്പദ്വ്യവസ്ഥയ്ക്ക് കഴിയാതിരിക്കുകയും ചെയ്തു.{{sfnp|Shaw|2003|pp=116–117}} രാജാക്കന്മാരുടെ അധികാരം കുറഞ്ഞപ്പോൾ, നൊമാർച്ചുകൾ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രാദേശിക ഭരണാധികാരികൾ രാജാവിന്റെ മേധാവിത്വത്തെ വെല്ലുവിളിക്കാൻ തുടങ്ങി. ഈ അധികാരകിടമത്സരങ്ങളും ബി.സി.ഇ 2200 നും 2150 നും ഇടയിലുണ്ടായ കടുത്ത വരൾച്ചയും <ref>{{cite web|url=http://www.bbc.co.uk/history/ancient/egyptians/apocalypse_egypt_01.shtml |title=The Fall of the Old Kingdom |first=Fekri |last=Hassan|publisher=[[BBC]]|date=17 February 2011}}</ref>രാജ്യത്തെ 140 വർഷത്തോളം നീണ്ടു നിന്ന ''ആദ്യ ഇടക്കാല കാലഘട്ടം'' എന്നറിയപ്പെട്ട പട്ടിണിയുടെയും കലഹത്തിന്റെയും സമയത്തിനു കാരണമായതായി കരുതപ്പെടുന്നു.{{sfnp|Clayton|1994|p=69}}
 
 
'''ജീവിത രീതി'''
"https://ml.wikipedia.org/wiki/ഈജിപ്ഷ്യൻ_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്