"വി.ടി. ഭട്ടതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 150.129.102.44 (talk) to last version by InternetArchiveBot
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
കേരളബ്രാഹ്മണരായ [[നമ്പൂതിരി|നമ്പൂതിരിമാർ]] വളരെ താമസിയാതെ അവരുടെ വിദ്യ, [[വേദം|വേദജ്ഞാനം]], [[ആയുർവേദം|ആയുർവേദജ്ഞാനം]] മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവിൽ വാണരുളുന്ന ഭൂദേവന്മാരായിത്തീർന്നു. [[വേദം|വേദജ്ഞരായ]] അവർക്ക് അന്നത്തെ നാടുവാഴികൾ നൽകി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശങ്ങളെത്തന്നെ വാഴിക്കുന്ന ശക്തികളായും അവർ ഉയർന്നു. രാജാക്കന്മാർക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് തന്നെ അവരുടെ അധികാരം വളർന്നു. ഇങ്ങനെ സർവ്വാധിപത്യം സിദ്ധിച്ച ഒരു വർഗ്ഗത്തേയോ, വംശത്തേയോ ലോകത്തിൽ മറ്റൊരിടത്തും കാണുക സാദ്ധ്യമല്ല എന്നാണ് പി.കെ ബാലകൃഷ്ണൻ അവകാശപ്പെടുന്നത്.<ref>ഉദ്ധരിച്ചിരിക്കുന്നത് ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്,ഏട്. 15, ജൂൺ 2005.</ref> ഭൂദേവന്മാർ എന്ന് ചിരപുരാതനകാലം മുതൽ [[ബ്രാഹ്മണർ]] സ്വയം വിഭാവനം ചെയ്തുപോന്നിരുന്നത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടാൻ [[കേരളം|കേരളത്തിലാണ്]] ഇടയായത്.
 
ഇവർ സമൂഹത്തിലെ പരമാധികാരം കൈയ്യാളിയിരുന്നെങ്കിലും അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായില്ല. [[നമ്പൂതിരി|നമ്പൂതിരിമാർ]] തന്നെ വികസിപ്പിച്ചെടുത്ത സവിശേഷ ആചാരങ്ങൾ ആണ് അതിനു കാരണം. സമുദായത്തിലെ മൂത്ത ആണിനു മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. മറ്റുള്ളവർ നായർ വീടുകളിലും മറ്റുമായി ഗാന്ധർവ്വരീതിയിൽ സംബന്ധം ചെയ്ത് പാർത്തിരുന്നു. നമ്പൂതിരിമാരുമായി വിവാഹം[[നായർ]] സ്ത്രീകൾ അന്തസ്സുള്ളതും അഭിമാനകരവുമായി കരുതി. [[പരിവേദനം]] അഥവാ ഇളയവർ കല്യാണം കഴിക്കുന്നത് നിരോധിച്ചതുനിമിത്തം [[നമ്പൂതിരി]] സ്ത്രീകളിൽ മൂന്നിലൊന്നോളം വരുന്ന സ്ത്രീകൾ വിവാഹത്തിന് ഭാഗ്യമില്ലാതെ മരിക്കേണ്ട അവസ്ഥ വന്നിരുന്നു. ഇതിന് ബദലായി [[അധിവേദനം]] അഥവാ മൂത്തയാൾ ഒന്നിലധികം വിവാഹം കഴിക്കുന്ന രീതി ഏർപ്പെടുത്തി. ഇതു മൂലം [[നമ്പൂതിരി]]മാരെ കല്യാണം കഴിച്ചിരുന്ന അപൂർവം ചില സ്ത്രീകൾക്കേ യൌവനയുക്തനായ ഭർത്താക്കന്മാരെ ലഭിച്ചിരുന്നുള്ളൂ. മിക്കവാറും വൃദ്ധരായ ഭർത്താക്കന്മാരാണ് ഭൂരിപക്ഷത്തേയും വിവാഹം കഴിച്ചിരുന്നത്. ഇക്കാരണത്താൽ തന്നെ മിക്ക വൃദ്ധ ഭർത്താക്കന്മാർക്കും തങ്ങളുടെ ഭാര്യമാരിൽ പാതിവ്രത്യസംശയം ഉണ്ടായി. സ്ത്രീകൾ കന്യകമാരായി മരിക്കുന്നതിലെ പാപം ഒഴിവാക്കാൻ പേരിന് ഏതെങ്കിലും വൃദ്ധബ്രാഹ്മണരുമായി ഒരു കൈപിടിക്കൽ ചടങ്ങ് നടത്തുക പതിവായി.
 
ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് [[സ്മാർത്തവിചാരം]]. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് [[നമ്പൂതിരി|നമ്പൂതിരിമാർ]] പെരുമാറിയിരുന്നത്.<ref>പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4</ref> ഇത്തരത്തിൽ [[കേരളം]] മുഴുവനും ഒച്ചപ്പാടുണ്ടാക്കിയ ഒരു [[സ്മാർത്തവിചാരം|സ്മാർത്തവിചാരമാണ്]] [[കുറിയേടത്ത് താത്രി]] എന്ന സാവിത്രിയുടേത്. ഇത് നടന്നത് കൊല്ലവർഷം 1079-ലാണ്. അക്കാലത്ത് അഞ്ചോളം [[സ്മാർത്തവിചാരം|സ്മാർത്തവിചാരങ്ങൾ]] നടക്കുകയും ചെയ്തതായു കാണിപ്പയൂർ തന്റെ പ്രസിദ്ധമായ ‘എന്റെ സ്മരണകൾ എന്ന പുസ്തകത്തിൽ പറയുന്നു.<ref>കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്- എന്റെ സ്മരണകൾ ഉദ്ധരിച്ചിരിക്കുന്നത് ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്, ഏട്, 16. ജൂൺ 2005.</ref>. വൃദ്ധവിവാഹം നടന്നിരുന്നതിനാൽ മിക്ക സ്ത്രീകളും നേരത്തേ തന്നെ വിധവകൾ ആയി. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാൽ മിക്ക ഇല്ലങ്ങളിലും വിവാഹേതര ബന്ധങ്ങൾ അരങ്ങേറി. കുറേയേറെ താത്രിമാർ ഉണ്ടായി.
"https://ml.wikipedia.org/wiki/വി.ടി._ഭട്ടതിരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്