"ടിമോർ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം:ഇന്തോനേഷ്യയിലെ ദ്വീപുകള്‍
വരി 38:
==ചരിത്രം==
{{History of East Timor}}
 
16-ാം ശ.-ന്റെ ആരംഭത്തില്‍ തന്നെ പോര്‍ച്ചുഗീസുകാര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നു. 1613-ല്‍ ഡച്ച് കച്ചവടക്കാര്‍ ആദ്യമായി ഇവിടെയെത്തി. ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ ദ്വീപിന്റെ അധികാരത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നിരവധി ഉടമ്പടികളുടെ രൂപീകരണത്തിന് വഴിതെളിച്ചു. 1950-ല്‍ ദ്വീപിന്റെ പ. ഭാഗത്തുള്ള ഡച്ച് ടിമോര്‍ ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിത്തീര്‍ന്നു. കുപാങ് ആയിരുന്നു ഡച്ച് ടിമോറിന്റെ കേന്ദ്രപ്രദേശം. ദ്വീപിന്റെ കി. ഭാഗത്തുള്ള പോര്‍ച്ചുഗീസ് ടിമോര്‍, 1975-ല്‍ ഇന്തൊനേഷ്യ ബലം പ്രയോഗിച്ച് തങ്ങളുടെ അധീനതയിലാക്കി. 1999 ആഗ. -ല്‍ കിഴക്കന്‍ ടിമോര്‍ ഇന്തോനേഷ്യന്‍ ആധിപത്യത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ അനവധി കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനുമൊടുവില്‍ 2002 മേയ് 20-ന് കിഴക്കന്‍ ടിമോര്‍ സ്വതന്ത്രമായി.
 
==ഭൂമിശാസ്ത്രം==
ടിമോര്‍ ദ്വീപിനു കുറുകേ കാണപ്പെടുന്ന സമാന്തരമലനിരകളിലുള്ള റമേലു പര്‍വതമാണ് (2950 മീ.) ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് ടിമോര്‍. ഡി. മുതല്‍ മാ. വരെയാണ് മഴക്കാലം. വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകളാണ് ദ്വീപിലെ മഴയ്ക്ക് പ്രധാനകാരണം. ടിമോര്‍ ദ്വീപിലെ മണ്ണ് തീരെ വളക്കൂറുള്ളതല്ല. സസ്യജാലം വിരളമായിരിക്കുന്നതിനും കാരണം ഇതാണ്. എന്നാല്‍ [[യൂക്കാലിപ്റ്റസ്]], [[ചന്ദനം]], [[തേക്ക്]], [[മുള]], [[ഈട്ടി]] എന്നീ വാണിജ്യമൂല്യമുള്ള വൃക്ഷങ്ങള്‍ അവിടവിടെയായി വളരുന്നുണ്ട്. [[സ്വര്‍ണം]], [[വെള്ളി]] തുടങ്ങിയവയുടെ ധാതുനിക്ഷേപങ്ങളും ടിമോറിലുണ്ട്.
"https://ml.wikipedia.org/wiki/ടിമോർ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്