"താളിയോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
==ഉപയോഗവും നിര്‍മ്മാണവും==
 
താളി എന്ന വാക്കിന് പന എന്നര്‍ഥമുണ്ട്. [[കുടപ്പന|കുടപ്പനയുടേയും]] [[കരിമ്പന|കരിമ്പനയുടേയും]] ഇളം ഓലകള്‍ എടുത്ത് ഉണക്കിയാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഓലകള്‍ വാട്ടി ഉണക്കി എടുക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറ്. ഉണക്കി പുകകൊള്ളിക്കുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതല്‍കാലം ഈടുനില്ക്കുന്നതിനായി മഞ്ഞള്‍ ചേര്‍ത്ത് വാട്ടി ഉണക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഓലകള്‍ നൂറ്റാണ്ടുകള്‍ പഴക്കമായാലും കേടുകൂടാതെ ഇരിക്കും. എഴുതിയ ഓലകള്‍ ഒന്നിനുമുകളില്‍ ഒന്നായി ക്രമത്തില്‍ അടുക്കി ഓലയില്‍ സുഷിരങ്ങളുണ്ടാക്കി ചരട് കോര്‍ത്ത് കെട്ടിവയ്ക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്.'ഗ്രന്ഥക്കെട്ട്' എന്ന പ്രയോഗം ഇതില്‍ നിന്ന് ഉണ്ടായതാകാം. താളുകള്‍ അടുക്കിവയ്ക്കുമ്പോള്‍ ഘനക്കുറവും വീതി കൂടുതലും കിട്ടും എന്നതിനാല്‍ കുടപ്പന ഓലകളാണ് ഗ്രന്ഥരചനയ്ക്ക് അധികവും ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ച് കൂടുതല്‍ താളുകള്‍ വേണ്ടിവരുന്ന വലിയ ഗ്രന്ഥങ്ങളുടെ രചനയ്ക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ചില കൊട്ടാരങ്ങളിലും ഗ്രന്ഥപ്പുരകളിലും ഇന്നും സൂക്ഷിക്കുന്നുണ്ട്.
 
കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ഇന്നും അപൂര്‍വമായി പനയോല ഉപയോഗിക്കാറുണ്ട്. നീളത്തില്‍ ഈര്‍ക്കിലോടുകൂടി മുറിച്ചെടുത്ത ഓലയാണ് എഴുത്താശാന്മാര്‍ (കളരി) ഉപയോഗിച്ചിരുന്നത്. ജാതകം കുറിക്കുന്നതിനും പനയോല ഉപയോഗിച്ചിരുന്നു.
 
[[കേരള സര്‍വകലാശാലയുടെസര്‍വ്വകലാശാല|കേരള സര്‍വ്വകലാശാലയുടെ]] മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ (കാര്യവട്ടം) അമൂല്യങ്ങളായ വളരെയധികം താളിയോല ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് കൂടുതല്‍ ഭംഗി കിട്ടുന്നതിനും ശ്രദ്ധേയമാക്കുന്നതിനുമായി കല്യാണക്കത്തുകള്‍ പനയോലയില്‍ അച്ചടിച്ചിറക്കുന്ന രീതിയും അപൂര്‍വമായി കാണാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/താളിയോല" എന്ന താളിൽനിന്ന് ശേഖരിച്ചത്