"നക്ഷത്രങ്ങളേ കാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 33:
പ്രഭുവിന്റെ പൂർവ്വചരിതങ്ങളെല്ലാം അറിയുന്ന ശോഭ ആ വിവാഹത്തെ എതിർത്തു എങ്കിലും വീട്ടുകാർ വിവാഹം ഉറപ്പിച്ചതാണ് പ്രതികാരം എന്ന നിലക്ക് അവൾ വീട്ടിലെ ജോലിക്കാരനായ ദാമോദരനിൽ നിന്നും ഗർഭിണിയാകുന്നു. വെറുപ്പോടെ ഭർതൃഗൃഹത്തിലെ എത്തുന്നു. ആദ്യരാത്രിയിൽ തന്നെ ടെലഗ്രാമുകൾ പൊട്ടിക്കുന്നതിനിടയിൽ ഇന്ദിര കൊലപാതകം അറിയുന്നു. പ്രതികാരം എന്ന നിലക്ക് തന്നെ സമീപിക്കുന്നവരുമായി എല്ലാം അവൾ വ്യഭിചരിക്കുന്നു. അവസാനം നിങ്ങളുടേതല്ലാത്ത കുഞ്ഞിനെ അവകാശപ്പെട്ട നാണകെടരുത് എന്ന് പ്രഭുവിനു കത്തെഴുതി വീട്ടിലേക്ക് മടങ്ങുന്നു.
 
അതിനിടയിൽ ലക്ഷ്മ്യേടത്തിയെ തിരൂപ്പാടുമായി വിവാഹം നടക്കുന്നു. കല്യാണിയുടെ അമ്മ മരിക്കുന്നു. പ്രസവത്തിൽ കുഴപ്പം പറ്റിയ ശോഭ കുഞ്ഞിനെ കല്യാണിയെ ഏൽപ്പിക്കുന്നു.മരിക്കുന്നു. മനസ്സു മാറിയ പ്രഭു കുഞ്ഞിനെകാണാനായി ഇടക്കിടക്ക് കല്യാണിയെ സന്ദർശിക്കുന്നു. അവർ വീണ്ടും അടുക്കുന്നു. വിവാഹിതരാകുന്നു. പ്രഭു ദുശ്ശീലങ്ങൾ വെടിയുന്നു. ഹസൻ ബ്ലാക് മെയിൽ ചെയ്യുന്നു. കല്യാണി അത് തകർക്കുന്നു. പ്രഭുവിന്റെ അമ്മയെ സ്വാഭാവികതയിലേക്ക് കൊണ്ടുവരുന്നു. വർമ്മാജിയെ നിലക്കുനിർത്തി എങ്കിലും അയാളെ നല്ലമനുഷ്യനാക്കുന്നതിൽ പരാജയപ്പെടുന്നു. ശോഭയേയും വർമ്മ നശിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞ പ്രഭു അയാളെ മദ്യത്തിൽ വിഷം കലർത്തി കൊന്ന് സ്വയം മരിക്കുന്നു. കല്യാണി വീട്ടിലേക്ക് മടങ്ങുന്നു.
==അവലോകനം==
 
പ്ത്മരാജന്റെ എന്ന കഥാകാരന്റെ കരവിരുതൊന്നും പുറത്ത് കാണാത്ത നോവൽ. കഥാപാത്രങ്ങളുടെ വ്യക്തിത്വം ഇടക്കിടക്ക് മാറുന്നു എന്ന വികലത ഇതിന്റെ പ്രധാന ന്യൂനതയാണ്. ആദ്യം ധീരോദാത്തനായി അവതരിപ്പിക്കുന്ന പ്രഭു പിന്നീട് വിടനാവുന്നു. ആദ്യം സമ്പന്നമായി രണ്ട് മൂന്ന് വേലക്കാരെല്ലാം ഉള്ള കുടുംബം സരസയും മിടുക്കിയുമായ കല്യാണിയുടെ ഭരണത്തിൽ ദാരിദ്ര്യത്തിലാകുന്നു. പോലുള്ള പൊരുത്തക്കേടുകൾ മുഴച്ചുനിൽക്കുന്നു.
==അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/നക്ഷത്രങ്ങളേ_കാവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്