"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 11:
[[സമുദ്രം|സമുദ്രത്തെയും]] സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം [[കൊച്ചി]]യിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 1957-ൽ [[നീണ്ടകര]]യിൽ ഒരു [[റഫ്രിജറേറ്റർ|റഫ്രിജറേഷൻ]] പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായിരുന്ന ഡോ. പഞ്ചാബ്റാവു ദേശ്‍മുഖ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. [[കടവ്|കടൽത്തീരത്തുനിന്നും]] അകലെയുള്ള സ്ഥലങ്ങളിൽ [[മത്സ്യം]] വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.
 
ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തു. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിച്ചു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നൽകുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും സ്ഥാപിച്ചു. ഫൗണ്ടേഷൻ ആശുപത്രി എന്നറിയപ്പെട്ട ഇത് പിന്നീട് ചവറ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയായി. ഇവിടെ താലൂക്ക് തലത്തിൽ ഒരു ക്യാൻസർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി [[1957]]-ൽ [[കേരള പ്രിമോ പൈപ്പ് ഫാക്ടറി|പ്രിമോ പൈപ്പ്‌ ഫാക്‌ടറിയും]] സ്ഥാപിക്കപ്പെട്ടു.<ref>{{cite web|url=http://eprints.cmfri.org.in/5574/|title=The Indo-Norwegian Project|access-date=4 April 2015|work=cmfri.org.in}}</ref><ref>{{cite web|url=http://ifpkochi.nic.in/history.htm|title=National Institute of Fisheries Post Harvest Technology and Training – (History)|access-date=4 April 2015|work=ifpkochi.nic.in|archive-date=2009-05-16|archive-url=https://web.archive.org/web/20090516231247/http://www.ifpkochi.nic.in/history.htm|url-status=dead}}</ref><ref>{{Cite web|url=http://karelarssen.com/art1.pdf|title=.Indo-NorwegianProject DevelopsIndian West CoastFisheries|access-date=4 April 2015|archive-url=https://web.archive.org/web/20150412105735/http://karelarssen.com/art1.pdf|archive-date=12 April 2015|url-status=dead}}</ref> ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന്‌ [[1959]]-ൽ ഈ ഫാക്‌ടറി [[കേരള സർക്കാർ|കേരളസർക്കാരിന്‌]] സംഭാവന ചെയ്യപ്പെട്ടു.
 
ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല [[1963]] [[ഏപ്രിൽ 1]] മുതൽ [[കേന്ദ്രസർക്കാർ|ഇന്ത്യാഗവൺമെന്റ്]]‌ ഏറ്റെടുക്കുകയുണ്ടായി. [[ശക്തികുളങ്ങര]]യിലെ ബോട്ടുനിർമ്മാണശാല, വർക്ക്‌ഷോപ്പ്‌, [[നീണ്ടകര]]യിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ്‌ എന്നിവ ഷിഷറീസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്‌. ഹെൽത്ത്‌ സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ്‌ ഏറ്റെടുത്തു.