"യു. ശ്രീനിവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 25:
ഉപ്പലാപു ശ്രീനിവാസ് (ജനനം 1969 [[ഫെബ്രുവരി 28]] - മരണം 2014 സെപ്തംബർ 19). പാശ്ചാത്യവാദ്യമായ മൻഡോലിനിൽ [[കർണാടക സംഗീതം]] വായിക്കുന്നതിനാണ് ഇദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. 1998 ൽ [[Padma Shri|പത്മശ്രീ]] യും 2010 ൽ സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2014 സെപ്തംബർ 19 ന് ഇദ്ദേഹം നിര്യാതനായി.<ref>http://timesofindia.indiatimes.com/india/Mandolin-U-Srinivas-popular-carnatic-musician-passes-away/articleshow/42877658.cms</ref>
==ജീവിതരേഖ==
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിൽ]] [[പശ്ചിമ ഗോദാവരി ജില്ല|പശ്ചിമ ഗോദാവരി ജില്ലയിലുള്ള]] പാലക്കൊല്ല് മുനിസിപ്പാലിറ്റിയിൽ 1969 ഫെബ്രുവരി 28-ന് യു. സത്യനാരായണയുടെയും കാന്തമ്മയുടെയും മൂത്ത മകനായി ശ്രീനിവാസ് ജനിച്ചു. പിതാവ് സത്യനാരായണയാണ് മാൻഡലിനിൽ ആദ്യ ഗുരു. ചലച്ചിത്ര സംഗീതസംവിധായകൻ വാസു റാവുവിൽനിന്ന് പടിഞ്ഞാറൻ സംഗീതത്തിലും [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈയുടെ]] ശിഷ്യൻ സുബ്ബരാജുവിൽനിന്ന് വായ്പാട്ടിലും പരിശീലനം നേടി. 1978 ൽ ഒമ്പതാം വയസ്സിൽ അരങ്ങേറ്റം നടത്തി. 1983ൽ [[ജർമനി|ജർമനിയിൽ]] അന്താരാഷ്ട്ര ജാസ് മേളയിൽ 13 ആം വയസ്സിൽ പങ്കെടുത്തു. ഇന്ത്യക്കകത്തും [[യൂറോപ്പ്|യൂറോപ്പിലെയും]] [[അമേരിക്ക|അമേരിക്കയിലെയും]] പ്രമുഖ നഗരങ്ങളിലെല്ലൊം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ജോ മക്ലോളിനും മൈക്കൽ നൈമാനും മൈക്കൽ ബ്രൂക്കിനുമൊപ്പം അന്താരാഷ്ട്ര സംഗീതമേളകളിൽ പങ്കെടുത്തിട്ടുണ്ട്. [[സാക്കിർ ഹുസൈൻ|സാക്കിർ ഹുസൈനും]] [[ഹരിപ്രസാദ് ചൗരസ്യ|ഹരിപ്രസാദ് ചൗരസ്യക്കും]] ശിവമണിക്കുമൊപ്പം ഫ്യൂഷൻ സംഗീത അരങ്ങുകളിലും ശോഭിച്ചു. പുതിയ പ്രതിഭകളെ മാൻഡലിൻ പഠിപ്പിക്കുന്നതിനായി ശ്രീനിവാസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വേൾഡ് മ്യൂസിക് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. <ref>{{cite web|title=മാൻഡലിൻ വാദകൻ യു. ശ്രീനിവാസ് അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=485517|publisher=www.mathrubhumi.com|accessdate=20 സെപ്റ്റംബർ 2014}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
പ്രശസ്ത മാൻഡലിൻ വാദകൻ യു. രാജേഷ് സഹോദരനാണ്. യു. ശ്രീയായിരുന്നു ഭാര്യ. 2012-ൽ വിവാഹമോചിതരായ ഇവർക്ക് ഒരു മകനുണ്ട്. 2014 സെപ്റ്റംബർ 11-ന് കരൾ രോഗം ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ വച്ച് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാൽ, തുടർന്നുണ്ടായ സങ്കീർണ്ണതകൾ അദ്ദേഹത്തിന്റെ ജീവനെടുത്തു. 2014 സെപ്റ്റംബർ 19-ന് രാവിലെ ഒമ്പതുമണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. 45 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.
"https://ml.wikipedia.org/wiki/യു._ശ്രീനിവാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്