"ബ്ലൂറിഡ്ജ് മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 11:
ബ്ലൂ റിഡ്ജ് മലനിരകൾ വടക്കു ദിശയിൽ [[പെൻ‌സിൽ‌വാനിയ|പെൻ‌സിൽ‌വാനിയയിലേയ്ക്കും]] പിന്നീട് [[സൗത്ത് മൌണ്ടൻ]] വരെയും വ്യാപിക്കുന്നു. സൗത്ത് മൌണ്ടൻ [[ഗെറ്റിസ്ബർഗ്|ഗെറ്റിസ്ബർഗിനും]] ഹാരിസ്ബർഗിനുമിടയിൽ വെറും കുന്നുകളായി ചുരുങ്ങുമ്പോൾ, ബ്ലൂ റിഡ്ജിന്റെ കാതലായ പുരാതന ശിലാവ്യൂഹം വടക്കുകിഴക്കുഭാഗത്തുകൂടി [[ന്യൂ ജെഴ്സി|ന്യൂജേഴ്‌സിയിലൂടെ]] [[ഹഡ്സൺ നദി|ഹഡ്സൺ നദിയുടെ]] ഉന്നതപ്രദേശങ്ങളിലേയ്ക്കു വ്യാപിച്ച് അന്തിമമായി മസാച്യുസെറ്റ്സിലെ ബെർക്‌ഷയേർസ് മേഖലയിലേയ്ക്കും വെർമോണ്ടിലെ ഗ്രീൻ പർവതനിരകളിലേക്കും എത്തിച്ചേരുന്നു.
 
ബാഫിൻ ദ്വീപിനു തെക്ക്, കിഴക്കൻ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന പർവതങ്ങൾ ബ്ലൂ റിഡ്ജ് നിരകളിൽ അടങ്ങിയിരിക്കുന്നു. 125 ഓളം കൊടുമുടികൾ 5,000 അടിയിലേറെ (1,500 മീറ്റർ) ഉയരമുള്ളതാണ്.<ref>{{cite web|url=http://www.geology.enr.state.nc.us/proj_earth/pdf/color_physiography_600dpi.pdf|title=Physiography of North Carolina|accessdate=December 29, 2007|last=Medina|first=M.A.|authorlink=|author2=J.C. Reid|year=2004|publisher=North Carolina Geological Survey, Division of Land Resources|author3=R.H. Carpenter}}</ref> 6,684 അടി (2,037 മീറ്റർ) ഉയരമുള്ള മൌണ്ട് മിച്ചലാണ് ബ്ലൂ റിഡ്ജിലെ (മുഴുവൻ അപ്പലാചിയൻ ശൃംഖലയിലേയും) ഏറ്റവും ഉയർന്ന കൊടുമുടി. [[വടക്കൻ കരോലിന|വടക്കൻ കരോലിനയിലും]] [[ടെന്നസി|ടെന്നസിയിലുമുള്ള]] 39 കൊടുമുടികൾ 6,000 അടിയിലേറെ (1,800 മീറ്റർ) ഉയരമുള്ളതാണ്; താരതമ്യപ്പെടുത്തുമ്പോൾ, അപ്പലാചിയൻ ശൃംഖലയുടെ വടക്കൻ ഭാഗത്ത് ന്യൂ ഹാംഷെയറിലെ [[മൗണ്ട് വാഷിംഗ്ടൺ]] മാത്രമാണ് 6,000 അടിക്ക് മുകളിലുള്ളത്. ഈ പർവത ഗണങ്ങൾക്കായി പീക്ക് ബാഗേഴ്സ് ഉപയോഗിക്കുന്ന ഒരു പദമാണ് “സതേൺ സിക്സേഴ്സ്”.<ref>[{{Cite web |url=http://webpages.charter.net/sws4024/beyond6000.html |title=South Beyond 6000] |access-date=2019-09-04 |archive-date=2016-03-03 |archive-url=https://web.archive.org/web/20160303211844/http://webpages.charter.net/sws4024/beyond6000.html |url-status=dead }}</ref>
 
ബ്ലൂ റിഡ്ജ് പാർക്ക്‌വേ തെക്കൻ അപ്പാലാച്ചിയനുകളുടെ ശിഖരങ്ങളിലൂടെ 469 മൈൽ (755 കിലോമീറ്റർ) ദൂരത്തിൽ കുടന്നു പോകുകയും ഷെനാൻഡോവ, [[ഗ്രേറ്റ് സ്മോക്കി മലനിരകൾ]] എന്നീ രണ്ട് ദേശീയോദ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. പാർക്ക്‌വേയിലുടനീളമുള്ള പല സ്ഥലങ്ങളിലും, ഇളം നിറത്തിലും ഇരുണ്ട നിറത്തിലുമുളള ധാതുക്കളടങ്ങിയ ഞൊറികളായുള്ള മെറ്റാമോർഫിക് പാറക്കൂട്ടങ്ങളുണ്ട് (ഗ്നെയ്സ്), അവ ചിലപ്പോൾ മാർബിൾ കേക്കിലെ മടക്കുകളും ചുഴികളും പോലെ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/ബ്ലൂറിഡ്ജ്_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്