"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 31:
1930 ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയ്യാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരൻ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവർ ഏപ്രിൽ 22ന്‌ പയ്യന്നൂരിലെത്തി 23ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത്‌ വിൽക്കുകയും ചെയ്തു.
 
വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി<ref name=p>[http://payyannur.entegramam.gov.in/content/സ്വാതന്ത്ര്യസമരവും-കർഷക-സമര-ചരിത്രവും സ്വാതന്ത്ര്യസമരവും കർഷക സമര ചരിത്രവും - പയ്യന്നൂർ നഗരസഭ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
ചിറക്കൽ ‌‌‌തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്<ref name=p />. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്<ref name="p" />.
"https://ml.wikipedia.org/wiki/പയ്യന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്