"നായരമ്പലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആരാധനാലയങ്ങൾ: ചില ആരാധനാലയങ്ങൾ / വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂട്ടിച്ചേർത്തു. നിയമസഭാമണ്ഡലം ഞാറയ്ക്കൽ മാറ്റി വൈപ്പിൻ ആക്കി.
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 32:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] വൈപ്പിൻ ബ്ലോക്കിലെ ഒരു [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്താണ്]] '''നായരമ്പലം ഗ്രാമപഞ്ചായത്ത്'''. വടക്ക് എടവനക്കാട്, ഏഴിക്കര ഗ്രാമപഞ്ചായത്തുകളും, തെക്ക് ഞാറക്കൽ ഗ്രാമപഞ്ചായത്തും, കിഴക്ക് ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് നായരമ്പലം പഞ്ചായത്തിന്റെ അതിരുകൾ. 1946 ആഗസ്റ്റിലാണ് നായരമ്പലം പഞ്ചായത്ത് രൂപം കൊണ്ടത്.
==ചരിത്രം==
നായരമ്പലത്ത് പണ്ട് ഒരു സൂര്യക്ഷേത്രം ഉണ്ടായിരുന്നത്രെ. [[സൂര്യൻ]] ഞായർ എന്നും അർത്ഥമുണ്ട് . അപ്പോൾ ഞായറിന്റെ അഥവാ സൂര്യന്റെ അമ്പലം എന്നത് ലോപിച്ചാണ് നായരമ്പലം ഉണ്ടായത് എന്നാണ് വിശ്വാസം.<ref name="നായരമ്പലം">[http://lsgkerala.in/nayarambalampanchayat/ തദ്ദേശസ്വയംഭരണ വെബസൈറ്റ്] {{Webarchive|url=https://web.archive.org/web/20100924005210/http://lsgkerala.in/nayarambalampanchayat/ |date=2010-09-24 }} നായരമ്പലം പേരിനു പിന്നിൽ.</ref>. കോകസന്ദേശത്തിൽ പറയുന്ന നെടുങ്ങാട് നായരമ്പലം ഉൾപ്പെടുന്ന പ്രദേശം ആണെന്നു കരുതുന്നു. നെടുങ്ങാട് കൊട്ടാരപ്പറമ്പ്, വെളിയത്താംപറമ്പിലുള്ള പുതിയേടം കോവിലകം, എന്നിവ പണ്ട് കൊച്ചി മഹാരാജാവിന്റെ വിശ്രമകേന്ദ്രങ്ങളായിരുന്നു. ഇവിടുത്തെ ക്ഷേത്രങ്ങൾ പണ്ട് ,സവർണ്ണർക്കുമാത്രം പ്രവേശനം നല്കിയിരുന്നുള്ളു. എന്നാൽ പിന്നീട് ചരിത്രത്തിന്റെ ഭാഗമായ [[ക്ഷേത്രപ്രവേശന_വിളംബരം | ക്ഷേത്രപ്രവേശനവിളംബരം]] ത്തിലൂടെ ഇവിടുത്തെ ക്ഷേത്രങ്ങളിലും മാറ്റങ്ങൾ വരുകയുണ്ടായി.
==ജീവിതോപാധി==
കായലും, തോടുകളും പൊക്കാളിപ്പാടങ്ങളും, തെങ്ങും, കവുങ്ങും എല്ലാം കൊണ്ട് അനുഗൃഹീതമാണ് നായരമ്പലം പഞ്ചായത്ത്. ഈ പ്രകൃതി കനിഞ്ഞ ഉറവിടങ്ങളെല്ലാം തന്നെ ആളുകൾ ഉപജീവനത്തീനായി ഉപയോഗിക്കുന്നു. യാത്രാസൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ ഇപ്പോൾ ഒട്ടനവധി ആളുകൾ എറണാകുളം നഗരത്തെ ആശ്രയിച്ചു് വ്യാപാരവും തൊഴിലുമായി കഴിയുന്നു.
"https://ml.wikipedia.org/wiki/നായരമ്പലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്