"ദനഹാ പെരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
 
വരി 13:
==വിവിധ സഭകളിൽ==
===പൗരസ്ത്യ സഭകളിൽ===
പൗരസ്ത്യ ക്രൈസ്തവസഭകളിൽ യേശുവിന്റെ [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനമാണ്]] ഈ ദിനം അനുസ്മരിക്കുന്നത്. <ref> മത്തായി 3, മർക്കോസ് 1, ലൂക്കാ 3, യോഹന്നാൻ 1</ref>[[സുവിശേഷകർ]] രേഖപ്പെടുത്തിയിരിക്കുന്നത് പോലെ, യേശുവിന്റെ ജ്ഞനസ്നാനസമയത്ത് സ്വർഗത്തിൽ നിന്നുണ്ടായ യേശു ദൈവ പുത്രനാണ് എന്ന വെളിപ്പെടുത്തൽ ആണ് അടിസ്ഥാന സംഭവം. <ref>{{cite web|url=http://www.goarch.org/ourfaith/ourfaith7070 |title=The Calendar of the Orthodox Church |publisher=Goarch.org |date= |accessdate=December 22, 2011}}</ref>ജൂലിയൻ കലണ്ടർ പിന്തുടരുന്ന സഭാവിഭാഗങ്ങൾ ജനുവരി 19 നാണ് എപ്പിഫനി ആഘോഷിക്കുന്നത്. <ref>{{cite web |author=Holger Oertel |url=http://www.ortelius.de/kalender/jul_en.php |title=The Julian Calendar |publisher=Ortelius.de |date=September 22, 2007 |accessdate=December 22, 2011 |archive-date=2012-01-03 |archive-url=https://web.archive.org/web/20120103133103/http://www.ortelius.de/kalender/jul_en.php |url-status=dead }}</ref>അഗസ്റ്റീനിയൻ കലണ്ടറും ജൂലിയൻ കലണ്ടറും തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസമാണ് ഇതിനു കാരണം. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വെള്ളത്തിന്റെ വാഴ്വ് (Great Blessing of Waters) എപ്പിഫനിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്നു. ഈ ചടങ്ങ് രണ്ടു പ്രാവശ്യമായി--തിരുനാളിനു തലേദിവസം സന്ധ്യയ്ക്ക് ദേവാലയത്തിനുള്ളിലെ മാമോദീസ തൊട്ടിയിലും തിരുനാളിന്റെ ദിവസം ദേവാലയത്തിന് സമീപമുള്ള ജലാശയങ്ങളിലുമായി--നടത്തപ്പെടുന്നു.
 
എതോപ്യൻ ഓർത്തഡോക്സ് സഭയിൽ തിംകെത് എന്നാണ് എപ്പിഫനി അറിയപ്പെടുന്നത്.<ref>[http://www.traveldudes.org/travel-tips/timkat-epiphany-huge-celebration-ethiopia/26695 Timkat, Epiphany - A Huge Celebration in Ethiopia]</ref> [[അംഹറിക്]] ഭാഷയിൽ ജ്ഞാനസ്നാനം എന്നാണ് ഈ പദത്തിനർത്ഥം. [[അധിവർഷം|അധിവർഷത്തിൽ]] ജനുവരി 20നും മറ്റുവർഷങ്ങളിൽ ജനുവരി 19നുമാണ് തിംകെത് ആഘോഷിക്കുന്നത്. 3 ദിവസം വരെ ആഘോഷങ്ങൾ നീണ്ടു നിൽക്കും.
 
ദനഹാ എന്ന പേരിലാണ് എപ്പിഫനി സിറിയക് ഓർത്തഡോക്സ് സഭയിലും<ref>[http://syrianorthodoxchurch.org/news/2010/01/14/denho-epiphany-season, Denho (Epiphany) Season, Syriac Orthodox Church of Antioch]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> കേരളത്തിലെ സുറിയാനി സഭകളിലും ആഘോഷിക്കുന്നത്. പൗരസ്ത്യ സഭകളുടെ ആരാധനക്രമം അനുസരിച്ച് [[ദനഹാക്കാലം]] ആരംഭിക്കുന്നത് എപ്പിഫനിയോടു കൂടിയാണ്.
 
===പാശ്ചാത്യ സഭകളിൽ===
"https://ml.wikipedia.org/wiki/ദനഹാ_പെരുന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്