"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 1 as dead.) #IABot (v2.0.8
വരി 25:
|Religion = [[Hindu|ഹിന്ദു]]
}}
നിരന്തരമായ സാധനകൊണ്ട്‌ [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു '''എം എസ്‌ സുബ്ബുലക്ഷ്മി''' [Tamil:எம்.எஸ். சுப்புலட்சுமி] ([[സെപ്റ്റംബർ 16]], 1916 - [[ഡിസംബർ 11]], 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി'''.<ref name="manoramaonline-ക">{{cite news|title=വൃന്ദാവനത്തിലെ തുളസി|url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|accessdate=16 സെപ്റ്റംബർ 2014|newspaper=മലയാളമനോരമ|date=16 സെപ്റ്റംബർ 2014|author=എൽസ ട്രീസ ജോസ്|archiveurl=httphttps://web.archive.org/web/20140916131736/http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|archivedate=2014-09-16 13:17:36|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref> അവർ ആലപിച്ച [[ശ്രീവെങ്കടേശ സുപ്രഭാതം|ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെ]] [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ്‌ ഗാന്ധി]] ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. ''''വൃന്ദാവനത്തിലെ തുളസി'''' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.<ref name="manoramaonline-ക" />
 
വിലക്കപ്പെട്ട സമൂഹമായ [[ദേവദാസി|ദേവദാസികളുടെ]] ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്‌.
വരി 51:
സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാൻ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി. 'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി [[സരോജിനി നായിഡു]] പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ [[ഉസ്താദ്‌ ഗുലാം അലി ഖാൻ]] 'സ്വരലക്ഷ്മി' എന്നാണ്‌ എം എസിനെ വിശേഷിപ്പിച്ചിരുന്നത്‌. കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. [[ലതാ മങ്കേഷ്കർ|ലതാ മങ്കേഷ്കർക്ക്‌]] എം എസ്‌ 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ്‌ എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു.
 
ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയെ തേടിയെത്തി. 1998-ൽ പരമോന്നത ബഹുമതിയായ [[ഭാരതരത്നം]] നൽകി രാഷ്ട്രം അവരെ ആദരിച്ചു<ref>{{Cite web |url=http://india.gov.in/myindia/bharatratna_awards_list1.php |title=ആർക്കൈവ് പകർപ്പ് |access-date=2008-06-10 |archive-date=2009-02-15 |archive-url=https://web.archive.org/web/20090215155007/http://india.gov.in/myindia/bharatratna_awards_list1.php |url-status=dead }}</ref>. 1975-ൽ [[പത്മവിഭൂഷൺ]], 1974-ൽ [[മാഗ്സസെ അവാർഡ്]]<ref>http://www.rmaf.org.ph/Awardees/Biography/BiographySubbulakshmiMon.htm</ref>,1985-ൽ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാർഡ്‌ 1988-ൽ [[കാളിദാസ സമ്മാനം|കാളിദാസ സമ്മാൻ]], 1990-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌.
 
1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനവും [[ന്യുമോണിയ]]<nowiki/>യും മൂലം 2004 [[ഡിസംബർ 11]]-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.<ref>http://www.tamilnation.org/hundredtamils/mssubbulakshmi.htm</ref>
വരി 66:
== സ്രോതസ്സുകൾ ==
{{commonscat|M. S. Subbulakshmi}}
* ഈ ഉണർത്തുപാട്ട്‌.... - ദാറ്റ്‌സ്‌ മലയാളം ലേഖനം [http://thatsmalayalam.indiainfo.com/biodata/121104subbalakshmi.html]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
* എം. എസ്‌. സുബലക്ഷ്മി ഒരു സംഗീത പ്രവാഹം...- വെബ്‌ലോകം ലേഖനം [http://www.weblokam.com/culture/sangeetham/0409/16/1040916013_1.htm] {{Webarchive|url=https://web.archive.org/web/20051218091938/http://www.weblokam.com/culture/sangeetham/0409/16/1040916013_1.htm |date=2005-12-18 }}
{{സംഗീതകലാനിധി പുരസ്കാരം ലഭിച്ചവർ}}
{{Bharat Ratna}}
"https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്