"ആകാശത്തിന്റെ നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഓ.എൻ വിയുടെ ഗാനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 26:
[[ദേശീയ ചലച്ചിത്രപുരസ്കാരം 2010|2010 - ലെ ദേശീയപുരസ്കാരം]] നേടിയ [[വീട്ടിലേക്കുള്ള വഴി]] എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ [[ഡി. ബിജു|ഡി. ബിജുവിന്റെ]] നാലാമത് ചിത്രമാണ് '''ആകാശത്തിന്റെ നിറം'''. അമ്പലക്കര ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചത്. [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നാല് പേരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. [[ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നീൽ ദ്വീപിലാണ് ചിത്രീകരണം നടന്നത്. [[പൃഥ്വിരാജ്]], [[ഇന്ദ്രജിത്ത്]], [[നെടുമുടി വേണു]], [[അനൂപ് ചന്ദ്രൻ]], [[ഇന്ദ്രൻസ്]], [[വി.കെ. ശ്രീരാമൻ|ശ്രീരാമൻ]], സി.ജെ. കുട്ടപ്പൻ, ഗീഥ, സലാം, മാസ്റ്റർ ഗോവർധൻ, [[അമല പോൾ]] എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജുവിന്റെ 8 വയസ്സ് പ്രായമുള്ള മകനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രീകരണ വേളയിൽ തന്നെയാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രേഖപ്പെടുത്തിയത്. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പ്രത്യേകം പേരുകളില്ല.
2011-ൽ [[ഗോവ|ഗോവയിൽ]] നടന്ന [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ]] നവംബർ 24-ന് വിദേശ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തി. 2012-ൽ ചൈനയിൽ നടന്ന ഷാങ്ഹായ് മേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു<ref>
[[കസാഖിസ്ഥാൻ|കസാഖിസ്ഥാനിലെ]] [[യുറേഷ്യ രാജ്യാന്തര ചലച്ചിത്രാത്സവം|യുറേഷ്യ രാജ്യാന്തര ചലച്ചിത്രാത്സവത്തിന്റെ]] മത്സര വിഭാഗത്തിലേക്കു ആകാശത്തിന്റെ നിറം തിരഞ്ഞെടുക്കപ്പെട്ടു<ref>
==കഥാസംഗ്രഹം==
ചെറുപ്പക്കാരനായ പോക്കറ്റടിക്കാരൻ ([[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്]]) ഒരു തുറമുഖ നഗരത്തിലെ കരകൗശല വിൽപ്പനകേന്ദ്രത്തിൽ കണ്ടുമുട്ടുന്ന വൃദ്ധനെ ([[നെടുമുടി വേണു]]) കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിക്കുന്നു. എന്നാൽ ചെറുപ്പകാരന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് വൃദ്ധൻ പെട്ടെന്ന് ബോട്ട് മുന്നോട്ടെടുത്തു. ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് ആ ബോട്ട് എത്തിച്ചേർന്നത്. അവിടെ വൃദ്ധനെക്കൂടാതെ വേലക്കാരൻ ([[അനൂപ് ചന്ദ്രൻ]]), ബധിരയും മൂകയുമായ യുവതി ([[അമല പോൾ]]), ഒരാൺകുട്ടി (ഗോവർദ്ധൻ) എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്. ദ്വീപിൽ നിന്നും രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്നു ചെറുപ്പക്കാരൻ തിരിച്ചറിയുന്നു. അതിനാലുള്ള ദേഷ്യവും അസ്വസ്ഥതയും അയാൾ പലവിധത്തിൽ പുറത്തുകാണിക്കുന്നു. എന്നാൽ അതിനൊന്നും യാതൊരു ഫലവും കാണുന്നില്ല. വൃദ്ധന്റെ യാത്രകളിലുള്ള ദുരൂഹതകളും പലപ്പോഴും ദ്വീപിലെത്തിച്ചേരുന്ന ഒരു യുവാവും ([[പൃഥ്വിരാജ്]]) ചെറുപ്പക്കാരനെ അസ്വസ്ഥനാക്കുന്നു.
|