"നവരസ (വെബ് സീരീസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
2021-ൽ [[നെറ്റ്ഫ്ലിക്സ്|നെറ്റ്ഫ്ലിക്സിലൂടെ]] പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രസമാഹാരമായ വെബ് സീരീസ് ആണ് '''നവരസ'''. [[മണിരത്നം]] സൃഷ്ടിച്ച ഈ വെബ് സീരീസ്, [[മണിരത്നം|മണിരത്നവും]] [[ജയേന്ദ്ര പഞ്ചാപകേശൻ|ജയേന്ദ്ര പഞ്ചാപകേശനും]] കൂടിച്ചേർന്ന് [[മദ്രാസ് ടാക്കീസ്]], [[ക്യൂബ് സിനിമ ടെക്നോളജീസ്]] എന്നീ സ്ഥാപനങ്ങളുടെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്. '[[നവരസങ്ങൾ|നവരസ]]' എന്ന ആശയത്തിലെ 9 വികാരങ്ങളെ ആസ്പദമാക്കി സൃഷ്ടിച്ച സ്വതന്ത്രമായ 9 ഹ്രസ്വചിത്രങ്ങളാണ് വെബ് സീരീസിന്റെ ഉള്ളടക്കം. [[ബിജോയ് നമ്പ്യാർ]], [[പ്രിയദർശൻ]], [[കാർത്തിക് നരേൻ]], [[വസന്ത്]], [[കാർത്തിക് സുബ്ബരാജ്]], [[അരവിന്ദ് സ്വാമി]], [[രതീന്ദ്രൻ ആർ. പ്രസാദ്]], [[സർജുൻ. കെ.എം]], [[ഗൗതം മേനോൻ]] എന്നിവരാണ് 9 ഹ്രസ്വചിത്രങ്ങളുടെ സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളത്. [[സൂര്യ (ചലച്ചിത്രനടൻ)|സൂര്യ]], [[വിജയ് സേതുപതി]], [[സിദ്ധാർത്ഥ്]], [[രേവതി]], [[പാർവ്വതി തിരുവോത്ത്]], [[പ്രയാഗ മാർട്ടിൻ]], [[അരവിന്ദ് സ്വാമി]], [[പ്രസന്ന]], [[ഡൽഹി ഗണേഷ്]], [[രോഹിണി (നടി)|രോഹിണി]], [[ഗൗതം മേനോൻ|ഗൗതം വാസുദേവ് മേനോൻ]], [[യോഗി ബാബു]], [[രമ്യ നമ്പീശൻ]], [[അദിതി ബാലൻ]], [[ബോബി സിംഹ]], [[റിത്വിക]], [[ശ്രീറാം]], [[അതർവാ]], [[മണിക്കുട്ടൻ]], [[നെടുമുടി വേണു]], [[അഞ്ജലി (നടി)|അഞ്ജലി]], [[കിഷോർ |കിഷോർ]] തുടങ്ങിയവരാണ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
[[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ് - 19]] വ്യാപനത്തിന്റെ പരിണാമഫലമായി പ്രതിസന്ധിയിലായ, ദിവസവേതനത്തിന് പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകരെയും [[ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ]] (FEFSI) അംഗങ്ങളായ ജീവനക്കാർക്കും സാമ്പത്തിക സഹായം നൽകുന്നതിന്റെ ഭാഗമായാണ് 'നവരസ' എന്ന വെബ് സീരീസിന്റെ ആശയം ഉടലെടുത്തത്. വെബ് സീരീസിന് ലഭിക്കുന്ന വരുമാനം ജീവനക്കാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മണിരത്നവും ജയേന്ദ്ര പഞ്ചാപകേശനും ആദ്യഘട്ടത്തിൽ സംവിധായകരുമായി ചർച്ചകൾ ആരംഭിച്ചത്. തുടർന്ന് ഫെഫ്സിയോടൊപ്പം സഹകരിച്ചായിരുന്നു വെബ് സീരീസിന്റെ നിർമ്മാണവും. 2020 ഒക്ടോബറിൽ സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി, ഒപ്പം പ്രവർത്തിക്കുന്ന 9 സംവിധായകരെയും സാങ്കേതികപ്രവർത്തകരെയും പ്രഖ്യാപിക്കുകയുമുണ്ടായി. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച മൂന്ന് ഹ്രസ്വചിത്രങ്ങൾ ([[ഹലിത ഷമീം]], [[പൊൻറാം]], [[കെ.വി. ആനന്ദ്|കെ. വി. ആനന്ദ്]] എന്നിവർ സംവിധാനം ചെയ്യാനിരുന്നവ) നിർമ്മാണഘട്ടത്തിൽ ഉപേക്ഷിക്കുകയുണ്ടായി.
 
2021 ആഗസ്റ്റ് 6 - ന് സീരീസ്, സ്ട്രീമിങ് സേവനമായ [[നെറ്റ്ഫ്ലിക്സ്|നെറ്റ്ഫ്ലിക്സിലൂടെ]] പുറത്തിറങ്ങി.
==പ്രമേയം==
9 വികാരങ്ങളെ, അഥവാ 9 രസങ്ങളെ ആസ്പദമാക്കി ( ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം) ഉള്ള ഒൻപത് എപ്പിസോഡുകളാണ് 'നവരസ'യുടെ ഉള്ളടക്കം. <ref>{{Cite web |title=Everything You Need To Know About Mani Ratnam's New Netflix Anthology Navarasa |url=https://www.ndtv.com/entertainment/everything-you-need-to-know-about-mani-ratnams-new-netflix-anthology-navarasa-2316963 |access-date=29 October 2020 |website=[[NDTV]]}}</ref>
"https://ml.wikipedia.org/wiki/നവരസ_(വെബ്_സീരീസ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്