"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
കൂടുതൽ വിവരങ്ങൾ (തുടരും)
വരി 2:
 
== പശ്ചാത്തലം ==
ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്. [[കൊറോണ വൈറസ്|കൊറോണ വൈറസുകൾ]] എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ. എന്നാൽ 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] രോഗത്തിന് കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു. നിരുപദ്രവകാരികളായ വൈറസുകൾ [[ഉൽപരിവർത്തനം]] എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം. ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്.
 
=== പ്രേരകങ്ങൾ ===
2002-ൽ പൊട്ടിപ്പുറപ്പെട്ട സാർസ് എണ്ണായിരത്തോളം പേരെ ബാധിച്ചു, മരണനിരക്ക് ഒമ്പതു ശതമാനമായിരുന്നു. 2012-ൽ, ഇതേ വൈറസിൻറെ മറ്റൊരു വകഭേദം കാരണം മധ്യപൂർവദേശത്ത് പടർന്ന [[മെർസ്|മെർസ്,]] കൂടുതൽ മാരകമായിരുന്നു. അതിനാൽ തുടക്കത്തിൽ ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾക്ക് ഏറെ എതിർപുകൾ നേരിടേണ്ടി വന്നെങ്കിലും ഏറെ നിബന്ധനകളോടെ അനുവാദം നൽകപ്പെട്ടു.
 
=== ലക്ഷ്യങ്ങൾ ===