"സംവാദം:ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 173:
{{ഉ|Johnchacks}}ന്റെ യഥാർത്ഥ പ്രശ്നം എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നുണ്ട്. പ്രാഥമിക സോഴ്സുകളും ടെർഷ്യറി സോഴ്സുകളും തമ്മിലുള്ള വ്യത്യാസം ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ഒരു സംഭവം നടക്കുമ്പോൾ അതിൻറെ നേരിട്ടുള്ള വിവരണങ്ങളാണ് പ്രാഥമിക സോഴ്സുകൾ. എന്നാൽ അതിനെ അധികരിച്ച് എഴുതപ്പെടുന്ന മറ്റ് ചരിത്രഗ്രന്ഥങ്ങൾ ആണ് സെക്കൻഡറി സോഴ്സുകൾ. പാഠപുസ്തകങ്ങൾ, എൻസൈക്ലോപീഡിയകൾ, സർവ്വകലാശാല സിലബസുകൾ മുതലായവ ടെർഷ്യറി സ്രോതസ്സുകളാണ്. ഇവിടെ സൂനഹദോസ് പള്ളി, സൂനഹദോസ് മ്യൂസിയം, സുനഹദോസിന്റെ കാനോനകൾ എന്ന പുസ്തകം അടക്കമുള്ള എല്ലാ പ്രാഥമിക സ്രോതസ്സുകളിലും സൂനഹദോസ് എന്ന് മാത്രമാണ് കാണാനാകുന്നത്. ചരിത്രപഠനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പ്രാഥമിക സ്രോതസ്സുകളിൽ മാറ്റങ്ങൾ സാധ്യമല്ല എന്നുള്ളതാണ്. പ്രാഥമിക സ്രോതസ്സുകളോട് വിശ്വസ്തത പുലർത്താത്ത നാമകരണം ശരിയല്ല. മ്യൂസിയത്തിന് ഭിത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് സ്പഷ്ടമായും ഉദയംപേരൂർ സൂനഹദോസ് എന്ന് തന്നെയാണ്. സുന്നഹദോസ് എന്ന പദപ്രയോഗം ഒരു പുതിയ രൂപം ആണെന്ന് മാത്രമല്ല അത് ഭാഗികമായി മാത്രമേ ഉപയോഗത്തിലുള്ളുതാനും. അതിനു കൂടുതൽ സാമൂഹികപ്രസക്തിയും പ്രസിദ്ധിയും ഉണ്ടെന്നത് ഉപയോക്താവിന്റെ തെറ്റിദ്ധാരണ മാത്രമാണ്. ഉപയോക്താവിന്റെ സാമൂഹിക പശ്ചാത്തലം ആയിരിക്കാം ഇങ്ങനെ ഒരു തോന്നലിൽ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്. ഈ വിഷയത്തിലെ പ്രാഥമിക സ്രോതസ്സുകൾ അങ്ങനെതന്നെ നിലനിൽക്കുന്നിടത്തോളം കാലം ഈ വിഷയത്തിന് പേര് ഉദയംപേരൂർ സൂനഹദോസ് എന്ന് തന്നെയായിരിക്കും.
പിന്നീട് സൂനഹദോസുകൾ എന്ന താളിലെ വിഷയമാണെങ്കിൽ അത് അവിടെ ചർച്ച ചെയ്യണം. അത് ഇവിടെ ചർച്ച ചെയ്യുന്നതിലെ അനൗചിത്യവും ദുരുദ്ദേശവും എടുത്തു പറയാതിരിക്കാൻ വയ്യ. ആകെ അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന 21 സൂനഹദോസുകളിൽ ആദ്യത്തെ മൂന്നെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും സുന്നഹദോസ് എന്നറിയപ്പെടുന്നത്. ബാക്കിയുള്ള 18 എണ്ണവും സൂനഹദോസുകൾ എന്നുതന്നെയാണ് അറിയപ്പെടുന്നത്. ത്രെന്തോസ് സൂനഹദോസ്, രണ്ടാം വത്തിക്കാൻ സൂനഹദോസ് എന്നിവ പ്രത്യേകം എടുത്തു പറയേണ്ട കാര്യം തന്നെ ഇല്ല. ആ വിഷയങ്ങളെ എവിടെയെങ്കിലും സുന്നഹദോസ് എന്ന് വിശേഷിപ്പിക്കുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. പുരാതനമായ കിഴക്കൻ സുറിയാനി ഭാഷാ പ്രയോഗ ശൈലിയെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കേണ്ടത് തന്നെയാണ്. പ്രാഥമിക സ്രോതസ്സുകൾക്ക് വില നൽകാതെ ലേഖനങ്ങൾക്ക് പേര് നൽകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഈ വിഷയത്തെ കാര്യമായ പരിശോധിച്ചിട്ടില്ലാത്ത ആളുകളാണ് സുന്നഹദോസ് എന്ന് ഉപയോക്താവ് സൂചിപ്പിച്ചതുപോലെ സെക്കൻഡറി സ്രോതസ്സുകളിലും ടെർഷ്യറി സ്രോതസ്സുകളിലും രേഖപ്പെടുത്തിയത്. എന്നാൽ അതിനെ ബാലൻസ് ചെയ്യുന്ന അത്രയും തന്നെ സുനഹദോസ് എന്ന പ്രയോഗവും ഉണ്ട്. ഈ വിഷയത്തിലെ ശാശ്വത പരിഹാരം പ്രാഥമിക സ്രോതസ്സുകൾ അംഗീകരിച്ച് ഉദയംപേരൂർ സൂനഹദോസ് എന്ന് പുനൻനാമകരണം ചെയ്യുക എന്നതാണ്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 16:10, 29 ജൂൺ 2021 (UTC)
 
{{ഉ|Br Ibrahim john}}, താങ്കളുടെ പ്രശ്നം നല്ലതു പോലെ താങ്കളുടെ വാക്കുകളിൽ നിന്നും ആർക്കും മനസ്സിലാകും - // പുരാതനമായ കിഴക്കൻ സുറിയാനി ഭാഷാ പ്രയോഗ ശൈലിയെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കേണ്ടത് തന്നെയാണ്. // ഹ ഹ ..താങ്കളുടെ ഉദ്ദേശം കിഴക്കൻ സുറിയാനി ഭാഷാ പ്രയോഗ ശൈലിയുടെ പുനരുദ്ധാരണമാണല്ലേ. ആയിക്കോട്ടെ കുഴപ്പമില്ല. അതാണ് ഞാൻ മൗലികവാദം എന്ന് സൂചിപ്പിച്ചത്. എനിക്ക് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. ഇനി [[സൂനഹദോസുകൾ]] എന്ന താളിൽ പ്രത്യേകമായ സംവാദം ഒന്നുമില്ല. കാരണം രണ്ടും റിലേറ്റഡ് ആയ വിഷയങ്ങൾ ആണ്. തീരുമാനം എടുക്കുമ്പോൾ രണ്ടിനും ഒന്നിച്ച് തീരുമാനമാകണം. സ്രോതസ്സുകളെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ കാര്യനിർവ്വാഹകരുടെ ഇടപെടലിനനുസരിച്ച് വീണ്ടും വിശദീകരിക്കാം ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 16:30, 29 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉദയംപേരൂർ സൂനഹദോസ്" താളിലേക്ക് മടങ്ങുക.