"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,874 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
ഓം വാഴപ്പള്ളി ശ്രീ മഹാഗണപതയെ നമഃ<br>
ഓം വാഴപ്പള്ളി ശ്രീ ഭഗവതി നമഃ<br>
 
ദക്ഷിണഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ദ്രാവിഡ ക്ഷേത്രമാണ് വാഴപ്പള്ളി. ആദ്യ നൂറ്റാണ്ടുകൾ ശൈവാരാധന ദ്രാവിഡീയരും, ജൈനമതം
 
കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരസാമ്രാജ്യ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കിമാറ്റി ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. എ.ഡി. 830-കളിലെ ചേരരാജാവായിരുന്ന രാജശേഖരന്റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തിൽ നിന്നാണ്‌ ലഭിച്ചത്. വാഴപ്പള്ളി ശാസനം എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നഐതിഹ്യമുള്ള ക്ഷേത്രത്തിൽ നിത്യവും പരശുരാമപൂജ നാലമ്പലത്തിന്റെ തെക്കുകിഴക്കെ മൂലയിൽ നടത്തുന്നുണ്ട്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലപ്പൻ എന്നപേരിലാണ്‌ അറിയപ്പെടുന്നു.
 
ശ്രീ നാരായണന്റെ ആറാമത്തെ അവതാരമായ പരശുരാമനാൽ പ്രതിഷ്ഠിച്ച മഹാശിവലിംഗ പ്രതിഷ്ഠയാണ് തിരുവാഴപ്പള്ളി മഹാശിവക്ഷേത്രത്തിലേത്. പരശുരാമഭൂമിയെന്ന് കേൾവികേട്ട കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ സ്ഥിതിചെയ്യുന്ന വാഴപ്പള്ളി ക്ഷേത്രം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3571710" എന്ന താളിൽനിന്ന് ശേഖരിച്ചത്