"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 106:
 
== വിദ്യാഭ്യാസം ==
പാലാ സെൻ്റെ മേരീസ് എൽപി സ്‌കൂൾ, പാലാ സെൻ്റെ തോമസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് മാണി സി കാപ്പൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് [[ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും]] മടപ്പള്ളി സർക്കാർ കോളേജിലുമായിരുന്നു കലാലയ ജീവിതം. പഠനത്തിൽ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്ന കാപ്പൻ്റെ താല്പര്യം കായിക രംഗത്തായിരുന്നു.
== Key==
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം.എം ജോസഫ് മെമ്മോറിയൽ ആൾ ഇന്ത്യ വോളിബോൾ ടൂർണമെന്റ് പാലായിൽ നടന്നപ്പോൾ അതിൽ ആകൃഷ്ടനായ മാണി സി കാപ്പനിൽ ഒരു വോളിബോൾ കളിക്കാരനാവുക എന്ന ആഗ്രഹം ഉടലെടുത്തു.
 
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. തുടർന്ന് നാല് വർഷക്കാലം [[യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ വോളിബോൾ ടീമിലെത്തിച്ചു. പ്രൊഫഷണൽ സ്പോർട്സിൽ ഒരു വർഷം കഴിഞ്ഞ് 1978ൽ അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ തരാം [[ജിമ്മി ജോർജ്ജ്|ജിമ്മി ജോർജിനൊപ്പം]] അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തി.
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്