"പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായതും പക്ഷപാതപരമായുമായ ഉള്ളടക്കം നീക്കം ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റായ വിവരങ്ങൾ നീക്കി
റ്റാഗുകൾ: മാറ്റിച്ചേർക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
== പൗരസ്ത്യ കാതോലിക്കാസനം സമ്പൂർ‍ണമായി പുനരുദ്ധരിയ്ക്കുന്നു==
അങ്ങനെ ഘട്ടം ഘട്ടമായി അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ ലയിച്ച പൗരസ്ത്യ കാതോലിക്കാസനത്തെ 1912-ൽ അന്ത്യോക്യാ പാത്രിയർ‍ക്കീസ് [[മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ ദ്വിതീയൻ‍]] സമ്പൂർ‍ണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ‍ പൗരസ്ത്യ സഭയുടെ (മലങ്കര സഭ) അധികാരം കൈമാറി. 52-ൽ‍ സ്ഥാപിതമായ മലങ്കര സഭ എന്ന ഇന്ത്യൻ‍ പൗരസ്ത്യ സഭ 4-9 നൂറ്റാണ്ടുകൾ മുതലേ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീയ പരമാചാര്യത്വത്തെ സ്വീകരിച്ചുകൊണ്ടു് ആകമാന ക്രിസ്തീയ മുഖ്യധാരയുമായി ബന്ധപ്പെട്ടുനിന്ന (ആകമാന സഭയുടെ കൂട്ടായ്മയിൽ ഉൾ‍പ്പെട്ടു് നിന്ന) പൗരസ്ത്യ സ്വയംഭരണ സഭയായിരുന്നു.
 
ക്രിസ്തു ശാസ്ത്രപരമായ തർ‍ക്കങ്ങളിൽ അശ്രദ്ധരായിരുന്ന മലങ്കര സഭാനേതൃത്വം ഓർത്തഡോക്സ് കക്ഷിയുടെയും നെസ്തോറിയൻ‍ കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമാരെ ഒരുപോലെയാണു് കണ്ടിരുന്നതു്. വാസ്കോഡ ഗാമ കേരളത്തിലെത്തുന്ന കാലത്തു് നെസ്തോറിയൻ പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമായിട്ടായിരുന്നു മലങ്കര സഭയുടെ ബന്ധം.
 
പറങ്കി-റോമാസഭയുടെ ആക്രമണത്തെ നേരിടാനായി [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|ഇന്ത്യൻ‍ പൗരസ്ത്യ സഭ]] 1653-ൽ [[എപ്പിസ്കോപ്പൽ സഭാശാസ്ത്രം]] സ്വീകരിച്ചു. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മാർ‍ത്തോമ്മാ ഒന്നാമൻ എന്നപേരിൽ മലങ്കര മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അതിനു് അംഗീകാരം നൽ‍കി നിലനിറുത്തിയതു് ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർ‍ക്കീസുമായിരുന്ന [[ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ പ്രഥമൻ|മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ പ്രഥമൻ]] ആയിരുന്നു.
 
പൗരസ്ത്യ കാതോലിക്കാസനം [[ഓർത്തഡോക്സ്‌ സുറിയാനി സഭ|അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ]] ലയിപ്പിച്ചതിനു് ശേഷം 1876-ൽ‍ മുളന്തുരുത്തി സുന്നഹദോസു് തീരുമാനപ്രകാരം ഇന്ത്യൻ‍ പൗരസ്ത്യ സഭ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിന്റെ കീഴിൽ ഔപചാരികമായിവന്നു. 1912-ൽ വീണ്ടും മലങ്കര സഭ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ ആത്മീയ പരമാചാര്യത്വത്തിൻ കീഴിലായി. അന്നു് വട്ടശേരിൽ‍ മാർ ദീവന്നാസിയോസായിരുന്നു മലങ്കര സഭാതലവൻ‍ അഥവാ മലങ്കര മെത്രാപ്പോലീത്ത. മലങ്കര മെത്രാപ്പോലീത്ത എന്നുവിളിയ്ക്കപ്പെടുന്ന വലിയ മെത്രാപ്പോലീത്ത പ്രധാന അദ്ധ്യക്ഷനായ സ്വയംഭരണ സഭയാണു് മലങ്കര സഭ.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പൗരസ്ത്യ_കാതോലിക്കമാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്