"പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ വിവരങ്ങൾ നീക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റായതും പക്ഷപാതപരമായുമായ ഉള്ളടക്കം നീക്കം ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
== അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിയ്ക്കുന്നു ==
1089-ൽ തെൿരീത് സഭാകേന്ദ്രവും മാർ ആഹൂദെമ്മെയുടെ പള്ളിയും അറബികൾ തകർ‍ത്തു. തെൿരീതിലെ ക്രിസ്ത്യാനികൾ ചിതറി. പൗരസ്ത്യ കാതോലിക്കോസ് തന്നെ കഷ്ടിച്ചാണു് രക്ഷപ്പെട്ടതു്. പിന്നീടു് പൗരസ്ത്യ കാതോലിക്കാസനത്തിനു് സ്ഥിരമായ ആസ്ഥാനമില്ലാതായി. 1215-ൽ പൗരസ്ത്യ കാതോലിക്കോസായ മാർ ഇഗ്നാത്തിയോസ് ദാവീദ് 1222 ൽ അന്ത്യോക്യാ പാത്രിയർ‍ക്കീസായതോടെ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിച്ചു തുടങ്ങുകയായിരുന്നു.
 
മത്തായിദയറയും മൂസലും 1369-ൽ മംഗോളിയർ നശിപ്പിച്ചതോടെ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ നിലനില്പു് തന്നെ അപകടത്തിലായി. അന്ത്യോക്യാ പാത്രിയർ‍ക്കീസ് നിർ‍ദേശിയ്ക്കുന്നവർ‍ (നോമിനികൾ) ക്രമേണ പൗരസ്ത്യ കാതോലിക്കോസുമാരായിത്തുടങ്ങി. പൗരസ്ത്യ കാതോലിക്കോസുമാർ അന്ത്യോക്യാ പാത്രിയർ‍ക്കീസാകുന്നതും പതിവായി.
 
ദുർ‍ബലവും നാമമാത്രവുമായി മാറിയ പൗരസ്ത്യ കാതോലിക്കാസനത്തെ 1860-ൽ ദയർ അസ്-സഫാറാനിൽ അന്ത്യോക്യാ പാത്രിയർ‍ക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്റെ അദ്ധ്യക്ഷതയിൽ കൂടിയ സുന്നഹദോസു് അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ ലയിപ്പിച്ചു.
== പൗരസ്ത്യ കാതോലിക്കാസനം സമ്പൂർ‍ണമായി പുനരുദ്ധരിയ്ക്കുന്നു==
അങ്ങനെ ഘട്ടം ഘട്ടമായി അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ ലയിച്ച പൗരസ്ത്യ കാതോലിക്കാസനത്തെ 1912-ൽ അന്ത്യോക്യാ പാത്രിയർ‍ക്കീസ് [[മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ ദ്വിതീയൻ‍]] സമ്പൂർ‍ണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ‍ പൗരസ്ത്യ സഭയുടെ (മലങ്കര സഭ) അധികാരം കൈമാറി. 52-ൽ‍ സ്ഥാപിതമായ മലങ്കര സഭ എന്ന ഇന്ത്യൻ‍ പൗരസ്ത്യ സഭ 4-9 നൂറ്റാണ്ടുകൾ മുതലേ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീയ പരമാചാര്യത്വത്തെ സ്വീകരിച്ചുകൊണ്ടു് ആകമാന ക്രിസ്തീയ മുഖ്യധാരയുമായി ബന്ധപ്പെട്ടുനിന്ന (ആകമാന സഭയുടെ കൂട്ടായ്മയിൽ ഉൾ‍പ്പെട്ടു് നിന്ന) പൗരസ്ത്യ സ്വയംഭരണ സഭയായിരുന്നു.
"https://ml.wikipedia.org/wiki/പൗരസ്ത്യ_കാതോലിക്കമാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്