"ഗൂഗിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 35:
}}</ref>
 
2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ [[ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്|ആൽഫബെറ്റ്]] എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.<ref>http://www.mathrubhumi.com/technology/web/tech-567992/</ref> [[സുന്ദർ പിച്ചൈ]] ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ [[ലാറി പേജ്]] ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്.ഇപ്പോൾ സുന്ദ്ർ രണ്ടിനും [[CEO]] സ്ഥാനം വഹിക്കുന്നു.
 
== പേരിനു പിന്നിൽ ==
വരി 45:
[[സ്റ്റാൻ‌ഫോർഡ് സർവ്വകലാശാല]]യിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന [[ലാറി പേജ്]], [[സെർജി ബ്രിൻ]] എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ ബീജാവാപം ചെയ്തത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്. അതുവരെ ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്‌തിരയൽ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങൾ ഇത്തരം തിരയലുകൾ തരുമെന്നതിൽ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെർജിയും നൽകിയത്. ബാക്ൿലിങ്കുകളിൽ നിന്നും സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിനാലാണിത്.
 
പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരുവർഷത്തിനു ശേഷം [[കാലിഫോർണിയ|കാലിഫോർണിയയിൽ]] ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു [[ഗൂഗിൾ സെർച്ച് എൻ‌ജിൻ|ഗൂഗിൾ സെർച്ച് എൻ‌ജിന്റെ]] പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് [[ഗൂഗിൾ പരസ്യങ്ങൾ|ഗൂഗിളിൽ പരസ്യങ്ങൾ]] നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.
 
ഇൻറർനെറ്റിൽ തിരയുക എന്നതിനു പകരമായി റ്റു ഗൂഗിൾ എന്ന പ്രയോഗശൈലി തന്നെ ഇംഗ്ലീഷിൽ രൂപപ്പെട്ടു. ഏതായാലും ഗൂഗിൾ ഉടമകൾ ഈ ശൈലിക്ക് അത്ര പ്രോത്സാ‍ഹനം നൽകിയില്ല. തങ്ങളുടെ ഡൊമെയിൻ നാമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയായിരുന്നു ഇതിനുപിന്നിൽ.
"https://ml.wikipedia.org/wiki/ഗൂഗിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്