"ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
പ്രതികൂല ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും ചെയ്യുന്ന വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനേയാണ് ആരോഗ്യം എന്ന് പറയുന്നത്.
 
പ്രമേഹം, ഹൃദ്രോഗം, ധമനീ രോഗങ്ങൾ, അമിത രക്തസമ്മർദം, കാൻസർ, പക്ഷാഘാതം, സിഒപിഡി, വൃക്ക രോഗം, കരൾ രോഗങ്ങൾ, പിസിഒഎസ്, അമിതവണ്ണം എന്നിവ തെറ്റായ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് മേൽപ്പറഞ്ഞ രോഗങ്ങളെ നല്ലൊരു പരിധിവരെ തടയാനും, മികച്ച ആരോഗ്യം നിലനിർത്താനും സാധിക്കും. ഭക്ഷണം, വ്യായാമം എന്നിവ വ്യക്തിയുടെ ആരോഗ്യത്തിൽ അതിപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
 
ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്. അതിനായി പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മുട്ട എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ശരീരത്തിന് ലഭ്യമാകുന്നു. വറുത്തതും പൊരിച്ചതും അമിതമായി മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരം ഒഴിവാക്കേണ്ടതാണ്. മുതിർന്നവർ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികൾ ഒരു മണിക്കൂറും ശാരീരികാധ്വാനം നൽകുന്ന വ്യായാമം, കളികൾ, നൃത്തം, ആയോധനകലകൾ എന്നിവ ഏതെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് ശാരീരികക്ഷമത മാത്രമല്ല മാനസികമായ ആരോഗ്യവും ലൈംഗികാരോഗ്യവും വരെ മെച്ചപ്പെടുത്തുന്നു എന്ന് പഠനങ്ങൾ പറയുന്നു.
"https://ml.wikipedia.org/wiki/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്