"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
 
::::{{u|Johnchacks}}, താങ്കൾ നിലവിൽ ചേർത്തിരിക്കുന്ന തർജ്ജമ കൃത്യമല്ലാത്തതും തെറ്റിദ്ധാരണാജനകവുമാണ്. തിരുത്തുക. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 12:24, 17 ഏപ്രിൽ 2021 (UTC)
 
 
{{ഉ|Br Ibrahim john}}, നമ്മൾ തമ്മിൽ ഇവിടെ കിടന്ന് എന്റെ തർജ്ജമ ശരി, താങ്കളുടേത് തെറ്റ് എന്ന രീതിയിൽ കടിപിടി കൂടുന്നത് കൊണ്ട് അർത്ഥമില്ലെന്ന് മാത്രമല്ല ഈ സംവാദതാൾ റബറിന്റെ ഒട്ടുപാൽ പോലെ വലിഞ്ഞു പോവുകയേ ഉള്ളൂ. അതിനാൽ ഒരു സ്വതന്ത്ര മൂന്നാം കക്ഷിയോട് ഈ തർജ്ജമകൾ പരിശോധിക്കുവാൻ [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#അവലംബങ്ങളും ലേഖനത്തിലെ വരികളുമായി പൊരുത്തമില്ലായ്മ]] എന്ന ഭാഗത്ത് അഭ്യർത്ഥിച്ചിട്ടുണ്ട്. അവരുടെയും ഇപ്പോൾ ഇവിടെയുള്ള സജീവരായ ഉപയോക്താക്കളുടെയും ഇനി ഭാവിയിൽ ആരെങ്കിലും ഈ സംവാദം വായിക്കാനിടയായാൽ അവരുടെയും ബോധ്യത്തിലേക്ക് അവലംബത്തിലെ വരികളും നമ്മുടെ രണ്ടു പേരുടെയും തർജ്ജമകളും താഴെ ചേർക്കുന്നു. അവർക്ക് മനസ്സിലാകുമല്ലോ എതാണ് ശരിയായ പരിഭാഷയെന്നും ആരാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് അല്ലെങ്കിൽ ശ്രമിക്കുന്നത് എന്ന്:
*സ്റ്റീഫൻ നീലിന്റെ പുസ്തകത്തിലെ വരികൾ: <br>
"''Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way.''"
*ഉപയോക്താവ്: Br Ibrahim john ലേഖനത്തിൽ ചേർത്തിരുന്ന തർജ്ജമ: <br>
"''വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു.''"
*ഉപയോക്താവ്: johnchacks(ജോൺ. സി) ചേർത്ത തർജ്ജമ (ഇപ്പോൾ ലേഖനത്തിൽ നിലവിലിരിക്കുന്നതും Br Ibrahim john-ന് ആക്ഷേപമുള്ളതുമായ തർജ്ജമ ) : <br>
''"മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്"''
 
@Br Ibrahim john, പിന്നെ, ലേഖനത്തിൽ എന്റെ പരിഭാഷയിൽ താങ്കൾ ഇപ്പോൾ "clarify" ഫലകം ചേർത്തിരിക്കുന്നതായി കണ്ടു. എന്ത് ക്ലാരിഫിക്കേഷൻ കൂടുതലായി നൽകാനാണ്. "clarify" ഫലകങ്ങൾ മാറ്റി നീലിന്റെ പുസ്തകത്തിലെ അതേ വാചകങ്ങൾ |quote ഓപ്ഷൻ മുഖേനെ അവലംബത്തിൽ നൽകും. അപ്പോൾ ലേഖനം വായിക്കുന്ന എല്ലാവർക്കും പരിശോധിക്കാം അവലംബത്തിലെ ഏതു വരികൾ ആണ് ഉപയോക്താവ് ഉപയോഗിച്ചത്, ആ വരികൾ എപ്രകാരമാണ്, ഇംഗ്ലീഷിലാണെങ്കിൽ പരിഭാഷയിൽ ഉപയോക്താവ് മനപൂർവ്വമോ അല്ലാതെയോ എന്തെങ്കിലും പിഴവുകൾ വരുത്തിയിട്ടുണ്ടോ എന്നെല്ലാം... ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 14:35, 17 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.