"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഫ്ലേവറുകളോട് കൂടിയതും, ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്ന ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്‌) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല എന്ന് പറയപ്പെടുന്നു. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ്‌ ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് സംഭോഗം കൂടുതൽ സുഖകരമാക്കാൻ ഡോട്ടുകൾ ഉള്ള ഉറകൾ സഹായിക്കുന്നു എന്ന്‌ വാദമുണ്ട്. മൂഡ്‌സ്, സ്കോർ, കോഹിനൂർ, കാമസൂത്ര തുടങ്ങിയ വിവിധ ബ്രാൻഡുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.
 
ഏറ്റവും ലളിതമായ ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ് ഉറ. ഉറയുടെ കണ്ടുപിടത്തത്തോട് കൂടി ആഗ്രഹിക്കാത്ത ഗർഭധാരണവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളായ HIV/എയ്ഡ്സ്, HPV അണുബാധ, ഹെർപ്പിസ്, ഗൊണേറിയ, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് എന്നിവ ഒരുപരിധിവരെ നിയന്ത്രിക്കപ്പെട്ടു. ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുക എന്നതാണ് ഉറ ഉപയോഗത്തിന്റെ പ്രധാനലക്ഷ്യം. ഫാർമസി, ചെറിയ കടകൾ, സൂപ്പർ മാർക്കറ്റുകൾ മുതൽ ഓൺലൈനായി വരെ കോണ്ടം വാങ്ങാൻ സാധിക്കും. എന്നാൽ പല ആളുകളും ലജ്ജ കൊണ്ടോ, അജ്ഞത കാരണമോ, മതപരമായ വിലക്കുകൾ കൊണ്ടോ ഒക്കെ ഇവ വാങ്ങാനോ ഉപയോഗിക്കാനോ തയ്യാറല്ലമടിക്കാറുണ്ട്.
 
== ഉറയുടെ ചരിത്രം ==
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്