"സുരേഷ് കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
 
മലയാള സിനിമയിൽ സുരേഷ് കൃഷ്ണ അഭിനയിക്കാൻ തുടങ്ങുന്നത് 1993-ൽ ''ചമയം'' എന്ന സിനിമയിലൂടെയാണ്. തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു വന്നിരുന്ന സുരേഷ് കൃഷ്ണയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് ''വിനയൻ സംവിധാനം ചെയ്ത് 2001-ൽ റിലീസായ കരുമാടിക്കുട്ടൻ എന്ന സിനിമയിലെ വില്ലൻ വേഷമാണ്''. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. കൂടാതെ സ്വഭാവ നടനായും അഭിനയിച്ചു വരുന്നു.
''പഴശിരാജയിലെ കൈതേരി അമ്പു'', ''കുട്ടിസ്രാങ്കിലെ ലോനി ആശാൻ'', ''അനാർക്കലിയിലെ ആറ്റക്കോയ'' എന്നിവ സുരേഷ് കൃഷ്ണയുടെ വ്യത്യസ്ഥമായതും നിരൂപക പ്രശംസ നേടിയതുമായ കഥാപാത്രങ്ങളാണ്<ref>https://www.mathrubhumi.com/mobile/movies-music/interview/article-malayalam-news-1.685479</ref><ref>https://www.mathrubhumi.com/movies-music/specials/mammootty-birthday/actor-suresh-krishna-special-on-mammooty-birthday-1.5026911</ref>.
 
അഭിനയം കൂടാതെ മറ്റ് മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ''നടൻ ബിജുമേനോൻ, സംവിധായകൻ ഷാജു കാര്യാൽ, തിരക്കഥാകൃത്ത് സച്ചി, ഛായാഗ്രാഹകൻ പി.സുകുമാർ എന്നിവരോടൊപ്പം ചേർന്ന് തക്കാളി ഫിലിംസ് എന്ന നിർമാണ കമ്പനി രൂപീകരിച്ച് ആ കമ്പനിയുടെ ബാനറിൽ ചേട്ടായീസ് എന്ന സിനിമ നിർമ്മിച്ചു''. ''തക്ഷശില'' എന്ന സിനിമയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/സുരേഷ്_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്