"കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ഏപ്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'==ദക്ഷിണമകുടം== thumb|left|100px ദക്ഷിണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:56, 31 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണമകുടം

 
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ദക്ഷിണമകുടം (Corona Australis). ഈ നക്ഷത്രരാശി ചെറുതും പ്രകാശം കുറഞ്ഞതുമാണ്‌. ദൃശ്യകാന്തിമാനം 4mൽ പ്രകാശം കൂടിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രരാശികളിൽ ഒന്നാണിത്. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു. കൊറോണ ഓസ്ട്രാലിസ് എന്ന ലാറ്റിൻ പേരിനർത്ഥം തെക്കൻ കിരീടം(മകുടം) എന്നാണ്. കൊറോണ ബൊറിയാലിസിന്റെ തെക്കൻ പ്രതിരൂപമായാണ് ഇതിനെ കാണുന്നത്. എന്നാൽ പുരാതന ഗ്രീക്കുകാർ ഇതിനെ ഒരു കിരീടത്തിനുപകരം ഒരു റീത്ത് ആയി കാണുകയും അതിനെ ധനു, സെന്റോറസ് എന്നിവയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. മറ്റ് ചില നാട്ടുകാർ ഇതിനെ ആമ, ഒട്ടകപ്പക്ഷിയുടെ കൂട്, കൂടാരം എന്നിവയായാണ് കണ്ടത്. 

മുഴുവൻ കാണുക