"കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
}}
'''കേരളാ കോൺഗ്രസ്''' 1964-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] വിട്ടുപോന്ന [[കേരളം|കേരളത്തിലെ]] ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയുടെ പേരാണ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന [[മൂവാറ്റുപുഴ|മൂവാറ്റുപുഴക്കടുത്ത്]] [[വാഴക്കുളം]] സ്വദേശി, [[കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്)|കെ.എം. ജോർജ്ജ്]] ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും കേരള കോൺഗ്രസിന് വേരുകളുണ്ട്.
 
== ചിഹ്നം ==
 
കേരള കോൺഗ്രസ് രൂപീകരണകാലത്ത് കുതിരയായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം. 1979-ൽ ജോസഫ് മാണിയുമായി പിരിഞ്ഞപ്പോൾ കുതിര ചിഹ്നം കോടതി വിധി വഴി മാണിക്ക് ലഭിച്ചു. ജോസഫിന് ആനയായിരുന്നു ചിഹ്നം. 1984-ൽ മാണിയും ജോസഫും ചേർന്നപ്പോൾ കുതിര ചിഹ്നം തിരഞ്ഞെടുത്തു. 1987-ൽ വീണ്ടും പിളർന്നു. ചിഹ്നതർക്കത്തിൽ കോടതി കുതിര ചിഹ്നം മരവിപ്പിച്ചു. മാണി രണ്ടില ചിഹ്നമായി തിരഞ്ഞെടുത്തു. പിന്നീട് ജോസഫ് കുതിര ചിഹ്നം ഉപയോഗിച്ചു. 1990ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷി മൃഗാദികളെ ചിഹ്നത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജോസഫ് പുതിയ ചിഹ്നമായി സൈക്കിൾ തിരഞ്ഞെടുത്തു. 2010-ൽ ജോസഫ് കോൺഗ്രസ് (എം.) ൽ ലയിച്ചു. മാണിയുടെ മരണശേഷം 2020-ൽ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. ചിഹ്ന തർക്കമുണ്ടായെങ്കിലും ജോസ് കെ. മാണി നയിക്കുന്ന പാർട്ടിക്ക് രണ്ടില ചിഹ്നം ലഭിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് ചിഹ്നമായി അനുവദിച്ചത്.
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്