"റജബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== റജബ് മാസത്തിന്റെ ശ്രേഷ്ഠത ==
മുസ്‌ലിം മതവിശ്വാസികളിൽ പലരും റജബ് പവിത്രമായ മാസമായി കണക്കാക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി(സ) ആകാശ യാത്ര [[ഇസ്റാഅ് മിഅ്റാജ്|(ഇസ്റാഅ് മിഅ്റാജ്]]) നടത്തിയത് റജബ് മാസത്തിലാണ് എന്ന് വിശ്വസിക്കുന്നതിനാലാണ് പവിത്രത കണക്കാക്കുന്നത്. എന്നാൽ ഇതിൽ ശരിയായ തെളിവുകൾ ഇല്ല എന്നാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ [[യൂസുഫ് അൽ ഖറദാവി|ഡോ. യൂസുഫുൽ ഖറദാവി]] പറയുന്നത്. റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഒറ്റ ഹദീസും സ്വഹീഹല്ല. യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്ന് എന്ന സവിശേഷത മാത്രമേ അതിനുള്ളൂ. റജബ്, ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ. ‘അവയിൽ നാലെണ്ണം പവിത്രമാണ്’ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവയിൽ റജബിന് മാത്രം വല്ല പ്രത്യേകതയും ഉള്ളതായി സ്പഷ്ടമാക്കുന്ന സ്വീകാര്യമായ തിരുവചനങ്ങളൊന്നും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. [https://fatwa.islamonlive.in/holiday-celebration/hadiths-mentioning-the-virtues-of-the-month-of-rajab/][https://fatwa.islamonlive.in/faith/the-month-of-rajab-is-right-and-wrong/]
 
== അവലംബം ==
 
# https://fatwa.islamonlive.in/holiday-celebration/hadiths-mentioning-the-virtues-of-the-month-of-rajab/<br />
#https://fatwa.islamonlive.in/faith/the-month-of-rajab-is-right-and-wrong/<br />
 
 
"https://ml.wikipedia.org/wiki/റജബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്