"ജഹന്ദർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
(Image:Flag_of_the_Mughal_Empire.svg നെ Image:Fictional_flag_of_the_Mughal_Empire.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണ...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[ബഹദൂർഷാ ഒന്നാമൻ |ബഹദൂർ ഷാക്ക്]] 4 പുത്രന്മാരാണുണ്ടായിരുന്നത് ജഹന്ദർ ഷാ, അസിം ഉഷ് ഷാൻ, റഫി ഉഷ് ഷാൻ, ഖുജിസ്ത അഖ്തർ...· തനിക്കുശേഷം അസിം ഉഷ് ഷാൻ രാജ്യഭാരം കൈക്കൊളളണമെന്നായിരുന്നു ജഹന്ദർ ഷായുടെ ആഗ്രഹം. എന്നാൽ മറ്റു സഹോദരന്മാർ ഇതനുവദിച്ചുകൊടുക്കാൻ തയ്യാറായില്ല. ഔറംഗസേബിൻറെ സേനാനായകരിലൊരാളായിരുന്ന സുൾഫിക്കർ ഖാൻറെ സഹായത്തോടെ അവർ അസിം ഉഷ് ഷാനെ പരാജയപ്പെടുത്തി. ജീവരക്ഷാർഥം രവീനദിയിലേക്കെടുത്തു ചാടിയ അസിം ഉഷ് ഷാൻ. മുങ്ങിമരിച്ചു. ജഹന്ദർ ഷാ മുഗൾ സമ്രാട്ടായി സ്ഥാനാരോഹണം ചെയ്തു. സുൾഫിക്കർ ഖാൻ പ്രധാനമന്ത്രിയായി. ജഹന്ദർ ഷാ അന്തഃപുരത്തിലെ വിലാസലോകത്തിൽ സമയം ചിലവിട്ടു. വെപ്പാട്ടിമാരെ പ്രീതിപ്പെടുത്താനായി കഴിവും കരുത്തുമില്ലാത്ത പലരേയും ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചു.
 
=== ഫറൂഖ് സിയാറിൻറെസിയാറിന്റെ വെല്ലുവിളി ===
കിഴക്കൻ പ്രവിശ്യകളിൽ നിന്ന് സൈന്യവുമായി അസിം ഉഷ് ഷാനിൻറെ പുത്രൻ [[ഫറൂഖ് സിയാർ]] മുന്നേറുന്ന വിവരം അറിഞ്ഞിട്ടും ജഹന്ദർ ഷായും പ്രധാന മന്ത്രി സുൾഫിക്കർ ഖാനും കാര്യമായി പ്രതികരിച്ചില്ല. ഫറൂഖ് സിയാറിന് സൂത്രശാലികളായ [[സയ്യദ് സഹോദരന്മാർ| സയ്യദ് സഹോദരന്മാരുടെ ]] പിന്തുണയുണ്ടായിരുന്നു.
 
=== അന്ത്യം ===
1713-ൽ ആഗ്രക്കടുത്തു വച്ചു നടന്ന സംഘട്ടനത്തിൽ ജഹന്ദർ ഷായുടെ സൈന്യം പരാജിതരായി. ജഹന്ദർ ഷാ വധിക്കപ്പെട്ടു;പതിനഞ്ചു വയസ്സുകാരനായ പുത്രൻ [[ അലംഗീർ രണ്ടാമൻ |അസീസ് ഉദ്ദീൻ ]] ബന്ധനസ്ഥനുമാക്കപ്പെട്ടു. 1714 ജനുവരി 21ന് അസീസ് ഉദ്ദീൻ അന്ധനാക്കപ്പെട്ടു.
269

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3522057" എന്ന താളിൽനിന്ന് ശേഖരിച്ചത്