"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Kuzhoor}}
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] [[മാള ബ്ലോക്ക് പഞ്ചായത്ത്|മാള ബ്ലോക്ക് പഞ്ചായത്തിലെ]] [[കുഴൂർ ഗ്രാമപഞ്ചായത്ത്|കുഴൂർ ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''കുഴൂർ'''. [[തൃശ്ശൂർ]] നഗരത്തിൽ നീന്നും ഏകദേശം 40 കി. മി. ദൂരത്തിലും [[എറണാകുളം]] നഗരത്തിൽ നിന്ന് ഏകദേശം 2535 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി [[കുഴൂർ നാരായണ മാരാർ]] ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണു. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽ നിന്നാണു.<ref>https://www.thehindu.com/news/national/kerala/18-feet-of-holy-distance/article8007086.ece</ref>
==ചരിത്രം==
കുഴൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന നിഗമനങ്ങൾ നിലവിലുണ്ട്. പണ്ടുകാലത്ത് ഇന്നത്തെ [[ചാലക്കുടിപ്പുഴ]] [[പൂവ്വത്തുശ്ശേരി]]യിൽ വെച്ച് പടിഞ്ഞാറോട്ട് തിരിഞ്ഞ് [[ഐരാണിക്കുളം]] വഴി ഒഴുകിയാണ് അറബിക്കടലിൽ പതിച്ചിരുന്നതെന്ന് കേൾക്കുന്നു. പിന്നീട് ഈ പുഴ ഗതിമാറി പൂവ്വത്തുശ്ശേരിയിൽ വെച്ച് തെക്കോട്ട് തിരിഞ്ഞ് ഒഴുകിമാറിപ്പോന്ന സ്ഥലമാകാം ഇന്നത്തെ തിരിപ്പറമ്പ്. ആ പോരലിനിടയിൽ ആറാട്ടുകടവിൽ രൂപം കൊണ്ട അഗാധമായ ചുഴിയിൽ നിന്നും ഉയർന്നുവന്ന ഊര് ചുഴിയൂർ ആയിയെന്നും അതല്ല കുഴിയിൽ നിന്നും രൂപപ്പെട്ട ഊര് കുഴിയൂർ ആയിയെന്നും കാലക്രമത്തിൽ ഇത് കുഴൂരായി മാറിയെന്നുമാണ് ഐതിഹ്യം. കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം വളരെ പ്രസിദ്ധമാണ്. 32 മൂല ഗ്രാമങ്ങളിൽ ഒന്നായി കേരളോൽപത്തിയിൽ ഐരാണിക്കുളം പരാമർശിക്കപ്പെടുന്നുണ്ട്. 1500 വർഷത്തിലേറെ പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രം തന്നെ ഈ നദീതടത്തിലെ മനുഷ്യസംസ്കാരത്തിന്റെ പഴമയാണ് കാണിക്കുന്നത്.
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്