"സുജനാനന്ദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) സ്വന്തം പിതാവായ വ്വൈരവൻ - അക്ഷരത്തെറ്റ് തിരുത്തി
വരി 2:
1891-ൽ കൊല്ലത്തെ പരവൂരിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് '''സുജനാനന്ദിനി '''. ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു.<ref name=kerala>{{cite web|title=ചരി​ത്രത്തൂലി​കയി​ൽ കേശവമാറ്റൊലി​|url=https://archive.is/c8sjj|website=കേരളകുമുദി|accessdate=3 ഫെബ്രുവരി 2016}}</ref> [[പരവൂർ വി. കേശവനാശാൻ|പരവൂർ വി. കേശവനാശാനാണ്]] മലയാള മനോരമ പത്രത്തിന്റെ മാതൃകയിൽ പത്രം ആരംഭിച്ചത്. ഈഴവരുടെ ആദ്യപത്രമായതിനാൽ ഈഴവപത്രം എന്നും ഇതറിയപ്പെട്ടു. ആദ്യം പരവൂരിൽ നിന്നും പിന്നീട് കൊല്ലത്തുനിന്നും സുജനാനന്ദിനി പ്രസിദ്ധീകരിച്ചിരുന്നു. കേശവനാശാൻ തന്നെയായിരുന്നു കൊല്ലത്തു നിന്നും ആരംഭിച്ച പ്രഥമപത്രത്തിന്റെ പത്രാധിപർ.<ref name=kerala/>
 
പിതാവ്വൈരവൻസ്വന്തം പിതാവായ വ്വൈരവൻ വൈദ്യന്റെ സഹായത്തോടെ ആശാൻ പതിനായിരം ഉറുപ്പിക മൂലധനം കൊണ്ട് ''കേരളഭൂഷണം കമ്പനി ക്ലിപ്തം'' കൊ.വ.1066-ൽ (എ.ഡി. 1891) ആരംഭിച്ചു. 1892-ൽ ഇവിടെനിന്നുമാണ് സുജനാനന്ദിനിയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. അതോടെ അധഃസ്ഥിത വർഗത്തിന്റെ നാവായി പത്രം മാറി. അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു.<ref name=kerala/>
 
ശ്രീനാരായണ ഗുരുദേവന്റെ സന്ദേശവാഹിയായി സുജനാനന്ദിനി വളരെപ്പെട്ടെന്ന് മാറി. അവർണരുടെ സ്‌കൂൾ പ്രവേശനം, ഉദ്യോഗലബ്ധി, സർക്കാരിന്റെ അഴിമതി എന്നിവയെക്കുറിച്ച് കേശവനാശാൻ പത്രത്തിന്റെ മുഖപ്രസംഗം എഴുതി.<ref name=kerala/>
"https://ml.wikipedia.org/wiki/സുജനാനന്ദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്