"ഇല്യൂഷിൻ ഐ.എൽ.-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇൻഫൊബോക്സ് തിരുത്തി.
"രൂപകൽപ്പനയും വികസനവും", "ഉപയോക്താക്കൾ", "സാങ്കേതിക വിശദാംശങ്ങൾ" എന്ന വിഭാഗങ്ങൾ ചേർത്തു.
വരി 1:
{{infobox Aircraft|name=ഐ.എൽ.-2|image=Il2_sturmovik.jpg|caption=സോവിയറ്റ് വായുസേനയുടെ ഒരു ഐ.എൽ.-2.|type=[[ആക്രമണ വിമാനം]]|national origin=[[സോവിയറ്റ് യൂണിയൻ]]|manufacturer=[[ഇല്യൂഷിൻ]]|first flight=1939 ഒക്ടോബർ 2|introduction=1941|retired=1954 ([[യുഗോസ്ലാവിയ|യുഗോസ്ലാവിയയും]] [[ബൾഗേറിയ|ബൾഗേറിയയും]])|primary user=[[സോവിയറ്റ് യൂണിയൻ]]|more users=[[ചെക്കൊസ്ലൊവാക്യ]]
[[പോളണ്ട്]]
[[ബൾഗേറിയ]]
[[മംഗോളിയ]]
[[യുഗോസ്ലാവിയ]]
[[ഹംഗറി]]|produced=1941-1945|number built=ഏകദേശം 36,000|status=ഉപയോഗത്തിലല്ല}}

'''ഇല്യൂഷിൻ ഐ.എൽ.-2''' ([[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]: Ilyushin Il-2, [[റഷ്യൻ ഭാഷ|റഷ്യൻ]]: Илью́шин Ил-2) [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനുടെ]] പ്രാഥമികമായ [[ആക്രമണ വിമാനം|ആക്രമണ വിമാനമായിരുന്നു]]. ഈ വിമാനത്തിനെ '''ഷ്ടുർമോവീക്ക്''' (ഇംഗ്ലീഷ്: Shturmovik, റഷ്യൻ: Штурмови́к) എന്ന പേരിലും അറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ [[കിഴക്കൻ മുന്നണി|കിഴക്കൻ മുന്നണിയിൽ]] [[സോവിയറ്റ് വായുസേന|സോവിയറ്റ് വായുസേനയുടെ]] പ്രധാനമായൊരു ഭാഗമായിരുന്നു ഐ.എൽ.-2. മൊത്തത്തിൽ [[ഇല്യൂഷിൻ]] ഏകദേശം 36,000<ref>{{Cite web|url=https://www.britannica.com/technology/Ilyushin-Il-2|title=Ilyushin Il-2|access-date=2020 ഡിസംബർ 23|last=|first=|date=2014 ജൂലൈ 20|website=Encyclopædia Britannica|publisher=}}</ref> ഐ.എൽ.-2 വിമാനങ്ങൾ നിർമ്മിച്ചിരുന്നു. ഐ.എൽ.-2 ആണ് ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട [[സൈനികവിമാനം]], കൂടാതെ ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട [[വിമാനം|വിമാനങ്ങളിൽ]] രണ്ടാമത്.<ref>{{Cite web|url=https://airandspace.si.edu/stories/editorial/stalins-ilyushin-il-2-shturmovik|title=Stalin’s “Essential Aircraft:” Ilyushin Il-2 in WWII|access-date=2020 ഡിസംബർ 23|last=Crellinക്രെല്ലിൻ|first=Evelynഎവലിൻ|date=2016 സെപ്റ്റംബർ 26|website=Smithsonian National Air and Space Museum|publisher=}}</ref>

== രൂപകൽപ്പനയും വികസനവും ==
1930-കളിൽ സോവിയറ്റ് പ്രതിരോധ മന്ത്രാലയം ശത്രുക്കളുടെ നിലത്തുള്ള അന്തരഘടനയെയും വാഹനങ്ങളെയും ആക്രമിക്കാൻ ഉപയോഗപ്പെടുന്നൊരു വിമാനം ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തി.<ref>മൂർ 2015, പേജ് 40.</ref> ഈ ആവശ്യത്തിന് വേണ്ടി പല വ്യത്യസ്തമായ വിമാനങ്ങൾ സോവിയറ്റ് യൂണിയനിൽ രൂപകൽപ്പന ചെയ്തിരുന്നു, പക്ഷെ ഇവയെല്ലാം തൃപ്തികരമായിരുന്നില്ല. 1938-ഇൽ സോവിയറ്റ് പ്രതിരോധ മന്ത്രാലയത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നൊരു വിമാനം [[സെർഗെയ് വ്ലാദിമിറോവിച്ച് ഇല്യൂഷിൻ]] രൂപകൽപ്പന ചെയ്തു. ടി.എസ്.കെ.ബി.-55 (TsKB-55) എന്നായിരുന്നു ഈ വിമാനത്തിൻ്റെ പേര്. ഈ വിമാനത്തിൻ്റെ പരീക്ഷണങ്ങൾ 1940 ഏപ്രിൽ വരെ നടത്തിയിരുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ ഈ വിമാനം ഐ.എൽ.-2 എന്നറിയപ്പെട്ടു. ഔദ്യോഗികമായി നിർമ്മിച്ച ആദ്യത്തെ ഐ.എൽ.-2 പറന്നത് 1941 മാർച്ച് 10-ഇനായിരുന്നു.<ref>മൂർ 2015, പേജ് 49.</ref>

== ഉപയോക്താക്കൾ ==
{{Flagcountry|CSK}}

* 1944-1949<ref name=":0">മൂർ 2015, പേജ് 272</ref>

{{Flagcountry|POL}}

* 1944-1954<ref name=":1">മൂർ 2015, പേജ് 273</ref>

{{Flagcountry|BGR}}

* 1945-1954<ref name=":0" />

{{Flagcountry|MNG}}

* 1945-1954<ref name=":1" />

{{Flagcountry|YUG}}

* 1944-1954<ref>മൂർ 2015, പേജ് 274</ref>

{{Flagcountry|SUN|name=സോവിയറ്റ് യൂണിയൻ}}

* 1941-1949<ref>മൂർ 2015, പേജ് 271</ref>

{{Flagcountry|HUN}}

* 1945-1952<ref name=":1" />

== സാങ്കേതിക വിശദാംശങ്ങൾ (ഐ.എൽ.-2 എം.3) ==
വിവരങ്ങൾ കിട്ടിയത് "Il-2 Shturmovik: Red Avenger"-ൽ നിന്ന്.<ref>മൂർ 2015, പേജ് 337-338</ref>

'''സാധാരണ വിശദാംശങ്ങൾ'''

* '''വൈമാനികരുടെ എണ്ണം:''' 2
* '''നീളം:''' 11.6 മീ. (38.06 അടി)
* '''ചിറകിൻ്റെ നീളം:''' 14.6 മീ. (47.9 അടി)
* '''ഉയരം:''' 4.2 മീ. (13.75 അടി)
* '''ചിറകിൻ്റെ വിസ്തീർണ്ണം:''' 38.5 ച.മീ. (414 ച.അടി)
* '''ഒഴിഞ്ഞിരിക്കുമ്പോളുള്ള ഭാരം:''' 4,574 കി.ഗ്രാം (10,086 പൗണ്ട്)
* '''നിറഞ്ഞിരിക്കുമ്പോളുള്ള ഭാരം:''' 6,240 കി.ഗ്രാം (13,759 പൗണ്ട്)
* '''പറന്നുയരാൻ സാധിക്കുന്ന പരമാവധി ഭാരം:''' 6,360 കി.ഗ്രാം (14,201 പൗണ്ട്)
* '''എഞ്ചിൻ:''' 1 × മിക്കുലിൻ എ.എം.-38 എഫ്. ദ്രാവകം കൊണ്ട് തണുപ്പിക്കുന്ന വി.-12 എഞ്ചിൻ

'''ശേഷികൾ'''

* '''പരമാവധി വേഗത:''' 405 കി.മീ. മണിക്കൂറിൽ (252 മൈൽ മണിക്കൂറിൽ)
* '''പരിധി:''' 724 കി.മീ. (450 മൈൽ)
* '''സുഖമായി പറക്കാവുന്ന പരമാവധി ഉയരം:''' 5,500 മീ. (18,045 അടി)
* '''ഉയരുന്നതിൻ്റെ നിരക്ക്:''' 10.4 മീ. സെക്കണ്ടിൽ (2,050 അടി മിനിറ്റിൽ)
* '''ചിറകിൻ മേലുള്ള ഭാരം:''' 160 കി.ഗ്രാം/ച.മീ. (31.3 പൗണ്ട്/ച.അടി)
* '''ശക്തി/പിണ്ഡം:''' 210 വാട്ട്/കി.ഗ്രാം (0.13 ഹോഴ്സ്പവർ/പൗണ്ട്)

'''ആയുധങ്ങൾ'''

* '''തോക്കുകൾ:'''
** 2 × മുന്നോട്ട് വെടിവയ്ക്കുന്ന 23 മി.മീ. വി.വൈ.എ.-23 കാനനുകൾ
** 2 × മുന്നോട്ട് വെടിവയ്ക്കുന്ന 7.62 മി.മീ. ഷ്കാസ് യന്ത്രത്തോക്കുകൾ
** 1 × കായികമായി ലക്ഷ്യം വയ്ക്കെണ്ട 12.7 മി.മീ. ബെറെസിൻ യു.ബി.ടി. യന്ത്രത്തോക്ക് പുറകിൽ
* '''റോക്കറ്റുകൾ:'''
** 4 × ആർ.എസ്.-82 റോക്കറ്റുകൾ ''അല്ലെങ്കിൽ''
** 4 × ആർ.എസ്.-132 റോക്കറ്റുകൾ ''അല്ലെങ്കിൽ''
** 4 × ആർ.ഒ.എഫ്.എസ്.-132 റോക്കറ്റുകൾ
* '''ബോംബുകൾ:''' 600 കി.ഗ്രാം (1,333 പൗണ്ട്) വരെ ഭാരമുള്ള ബോംബുകൾ

==കുറിപ്പുകൾ==
{{Reflist}}

== അവലംബം ==

* മൂർ, ജേസൺ (2015). ''Il-2 Shturmovik: Red Avenger''. സ്റ്റ്രൗഡ്: ഫോണ്ട്ഹിൽ മീഡിയ ലിമിറ്റഡ്.

== അവലംബം ==
<references />
[[വർഗ്ഗം:യുദ്ധവിമാനങ്ങൾ]]
"https://ml.wikipedia.org/wiki/ഇല്യൂഷിൻ_ഐ.എൽ.-2" എന്ന താളിൽനിന്ന് ശേഖരിച്ചത്