"യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
 
==2017-ലെ സമരം==
2016-ൽ തുല്യവേതനമെന്ന സുപ്രീം കോടതി വിധിയും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകാനുള്ള വിവിധ കമ്മിറ്റി റിപ്പോർട്ടുകളും നടപ്പിലാക്കാത്തതിലാണ് പ്രതിഷേധിച്ച് 2017 ജൂണിൽ സംഘടന സംസ്ഥാനത്ത് സമരം ആരംഭിച്ചു.<ref>{{cite news |title=ജാസ്മിൻ ഷാ: കാവൽമാലാഖ മുതൽ ലുക്കൗട്ട് നോട്ടീസ് വരെ |url=https://malayalam.asiavillenews.com/article/jasminsha-the-una-leader-to-look-out-notice-13717 |accessdate=5 ഡിസംബർ 2020}}</ref> തുടർന്ന് ജൂലൈയിൽ മുഖ്യമന്ത്രിയുമായി ആശുപത്രി ഉടമകൾ നടത്തിയ ചർച്ചയിൽ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിജപ്പെടുത്തി തുടർ നടപടികൾക്ക് കൈമാറിയതിനാൽ സമരം അവസാനിപ്പിച്ചു.
 
ആറ് മാസത്തെ കാലാവധിയാണ് നടപടികൾക്കായി സർക്കാർ പ്രഖ്യാപിച്ചത്. ഏഴ് മാസം പിന്നിട്ടിട്ടും നടപടികൾ വൈകിയതോടെ വീണ്ടും നഴ്‌സുമാർ സമരരംഗത്തിറങ്ങി. ബഹു.കേരള ഹൈക്കോടതി ഇടപെട്ട് യുഎൻഎ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് താൽക്കാലികമായി തടയുകയും വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നേൽക്കുകയും ചെയ്തു. ഇതിനിടയിൽ സർക്കാർ നടപടികളുമായി മുന്നോട്ട് പോവുകയും 2018 മാർച്ച് 31നകം മിനിമം വേജസ് പ്രഖ്യാപിക്കുമെന്ന് ഉറപ്പുമുണ്ടായി. ഹൈക്കോടതി ഒത്തുതീർപ്പിനിടെ തന്നെ കേസിലെ കക്ഷി മാർച്ച് 31നകം അടിസ്ഥാന ശമ്പളത്തിന്റെ അന്തിമ വിജ്ഞാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ വീണ്ടും ഈ മേഖലയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്.
"https://ml.wikipedia.org/wiki/യുണൈറ്റഡ്_നഴ്സസ്_അസോസിയേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്