"ഭ്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
ഒന്നുമില്ല
(ചെ.)
(ഒന്നുമില്ല)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
ഒരു മധ്യബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെയാണ് '''ഭ്രമണം (Rotation)''' എന്നുപറയുന്നത്. ഒരു ത്രിമാന വസ്തുവിനാകട്ടെ എണ്ണമറ്റ സാങ്കല്പിക രേഖകളെ ആധാരമാക്കി തിരിയാൻ കഴിയും. ഈ രേഖകൾ ''അക്ഷം (Axis)'' എന്നറിപ്പെടുന്നു. ഈ അക്ഷം വസ്തുവിന്റെ [[പിണ്ഡകേന്ദ്രം|പിണ്ഡകേന്ദ്രത്തിലൂടെ]] (Center of mass) കടന്നുപോകുകയാണെങ്കിൽ ആ വസ്തു [[ഭ്രമണം|''ഭ്രമണം'']] ചെയ്യുന്നു എന്നുപറയാം. ഒരു ബാഹ്യബിന്ദുവിനെ ആധാരമാക്കിയുളള ചുറ്റിത്തിരിയലിനെ ''[[പരിക്രമണം]]'' (Revolution'')'' എന്നും പറയാം. ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുന്നത് പരിക്രമണത്തിന് ഉദാഹരണമാണ്. ഗുരുത്വബലം മൂലമാണിത് ഉണ്ടാകുന്നത്. ഭ്രമണ അക്ഷത്തെ ധ്രുവം എന്നു പറയുന്നു.
 
ഒരു ഗോളം അതിന്റെ കേന്ദ്രമല്ലാത്ത ഏതെങ്കിലും ഒരു ബിന്ദുവിനെ ആധാരമാക്കി തിരിയുകയാണെങ്കിൽ അതു ''ഘൂർണനം'' ചെയ്യുന്നു എന്നുപറയാം. എന്നാൽ കറക്കം കേന്ദ്രത്തെ ആധാരമാക്കിയാണെങ്കിൽ അത് ഭ്രമണമാണ്, അതിനെ ഘൂർണനമായി കണക്കാക്കുകയില്ല.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3470269" എന്ന താളിൽനിന്ന് ശേഖരിച്ചത്