"മലമുത്തൻ തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
== വിവരണം ==
കറുത്ത നിറത്തിലുള്ള ശരീരത്തിൽ തിളങ്ങുന്ന മഞ്ഞ പുള്ളികൾ ഉള്ള വലിയ തുമ്പികളാണ് മലമുത്തന്മാർ.   ഉദരത്തിന് ശരാശരി 50 -55 mm വരെ വലുപ്പമുണ്ടായിരിക്കും.  ഇംഗ്ലീഷിൽ Mountain Hawks എന്നാണ് ഈ തുമ്പി കുടുംബത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഉയർന്ന മലമ്പ്രദേശങ്ങളിലാണ് (3000 അടിയോ അതിന് മുകളിലോ) ഈ തുമ്പികളെ പൊതുവെ കാണാറുള്ളത്.  അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തുമ്പികളെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്<ref name=Fraser>{{cite book|author=C FC Lt. Fraser|author-link=Frederic Charles Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. II|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1934| url=https://archive.org/details/FraserOdonata2/page/n303}}</ref>.
 
പതഞ്ഞൊഴുകുന്ന കാട്ടരുവികളാണ് മലമുത്തൻ തുമ്പികളുടെ പ്രജനനകേന്ദ്രങ്ങൾ. അരുവികളിലെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ അടിയിലായി മണലിൽ ആഴത്തിൽ കുഴികളുണ്ടാക്കി അതിലാണ് മലമുത്തന്മാരുടെ ലാർവ്വകൾ താമസിക്കുന്നത്. മറ്റ് തുമ്പികളിൽ നിന്നും വ്യത്യസ്തമായി മലമുത്തന്മാരിലെ ആൺതുമ്പികൾ ഇണ ചേർന്ന് കഴിഞ്ഞാൽ പെൺതുമ്പികളെ അനുഗമിക്കാറില്ല<ref name=atlas>{{cite book |last1=K.A. |first1=Subramanian |last2=K.G. |first2=Emiliyamma |last3=R. |first3=Babu |last4=C. |first4=Radhakrishnan |last5=S.S. |first5=Talmale |title=Atlas of Odonata (Insecta) of the Western Ghats, India |date=2018 |publisher=Zoological Survey of India |isbn=9788181714954|pages=255-256}}</ref>.
 
ഈ കുടുംബത്തിൽ Chlorogomphus എന്ന ഒരു ജീനസ് മാത്രമാണുള്ളത്.  ഇന്ത്യയിൽത്തന്നെ ഈ ഒരു ജീനസ് മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത്. ഇന്ത്യയിൽ ഒട്ടാകെ 12 സ്പീഷീസുകൾ ഈ കുടുംബത്തിൽ ഉണ്ടെങ്കിലും നീലഗിരി മലമുത്തൻ (Chlorogomphus campioni), ആനമല മലമുത്തൻ (Chlorogomphus xanthoptera) എന്നീ രണ്ട് സ്പീഷീസുകൾ മാത്രമാണ് കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളാണ്<ref name="Odonata-South-Asia-2020">{{Cite journal|title=Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka|journal=Zootaxa|url=https://www.biotaxa.org/Zootaxa/article/view/zootaxa.4849.1.1|last1=Kalkman|first1=V. J.|date=2020-09-08|volume=4849|pages=001-084|last2=Babu|first2=R.|last3=Bedjanič|first3=M.|last4=Conniff|first4=K.|last5=Gyeltshenf|first5=T.|last6=Khan|first6=M. K.|last7=Subramanian|first7=K. A.|last8=Zia|first8=A.|last9=Orr|first9=A. G.|publisher=Magnolia Press, Auckland, New Zealand|doi=10.11646/zootaxa.4849.1.1|isbn=978-1-77688-047-8|issn=1175-5334}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/മലമുത്തൻ_തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്