"ആർത്തവവിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1:
{{ആധികാരികത}}{{prettyurl|Menopause}}
ആർത്തവ വിരാമം എന്നത് ഒരു സ്ത്രീയുടെ [[ആർത്തവം|ആർത്തവ]] പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: മെനോപോസ് (menopause). മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. അതോടെ സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമത ഇല്ലാതാകുന്നു. കൗമാര പ്രായത്തോടെ സ്ത്രീകൾ മാസംതോറും ഒരു [[അണ്ഡം]] ഉല്പാദിപ്പിക്കുകയും അത് [[പ്രജനനം]] നടക്കാത്തപക്ഷം [[ആർത്തവം]] അഥവാ [[മാസമുറ]] എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ് എത്തുന്നതുവരേ [[അണ്ഡോല്പാദനം ]]തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. അതോടെ ആർത്തവത്തിന്റെ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു. മനുഷ്യനിൽ മാത്രമല്ല തിമിംഗില വർഗ്ഗത്തിൽപ്പെട്ട ചില ജീവികൾക്കും റീസസ് കുരങ്ങുകളിലും ക്രമമായ ആർത്തവം നടക്കുന്ന ജീവികളിലും ആർത്തവവിരാമം ഉണ്ടാകാറുണ്ട്. ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, കോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, യോനിയിൽ വരൾച്ച, ലൈംഗിക ബന്ധത്തിൽ വേദന, ഓർമക്കുറവ്, മുടികൊഴിച്ചിൽ, ഹൃദ്രോഗ സാധ്യത വർധിക്കുക തുടങ്ങിയവ അവയിൽ ചിലത് മാത്രം. എന്നാൽ എല്ലാവരിലും ഇവ ഉണ്ടാകണമെന്നില്ല. പോഷകാഹാരവും ചിട്ടയായ വ്യായാമവും ഈ ഘട്ടത്തിൽ അനിവാര്യമാണ്, പ്രത്യേകിച്ച് കാൽസ്യം, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിമാണ്. അതോടൊപ്പം അമിതമായി ഉപ്പ്, മധുരം, കൊഴുപ്പ്, പുകയില എന്നിവ ഒഴിവാക്കുകയും വേണം. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ശതാവരി, സോയാബീൻ ഉത്പന്നങ്ങൾ, കാച്ചിൽ, ചേമ്പ്, ചണവിത്ത് (ഫ്‌ളാക്‌സ് സീഡ്‌സ്) തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഈ ഘട്ടത്തിൽ ഗുണകരമാണ്. ആർത്തവവിരാമം വാർദ്ധക്യത്തിന്റെ ലക്ഷണമാണ് എന്ന പലരുടെയും ധാരണ ശരിയല്ല; മറിച്ചു ഇത് സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവികഘട്ടം മാത്രമാണ്. അനേകം സ്ത്രീകൾ തങ്ങളുടെ ആരോഗ്യവും ചുറുചുറുക്കും ആർത്തവവിരാമത്തിന് ശേഷവും നിലനിർത്താറുണ്ട്.
 
"https://ml.wikipedia.org/wiki/ആർത്തവവിരാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്