"വെബ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങളുടെ ഫോർമാറ്റ്
Content deleted Content added
'{{pu|WebP}} പിഎൻജി, ജെ‌പി‌ഇജി, ജിഫ് പോലെ ചിത്രങ്ങളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

02:18, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പിഎൻജി, ജെ‌പി‌ഇജി, ജിഫ് പോലെ ചിത്രങ്ങളുടെ മറ്റൊരു ഫോർമാറ്റാണ് വെബ്പി. 2010 സെപ്റ്റംബർ‌ 30 നായിരുന്നു ഓപ്പൺ ലൈസൻസിൽ (ബി എസ് ഡി|ബിഎസ്ഡി ലൈസൻസ്) ഈ സാങ്കേതികവിദ്യ പുറത്തുവന്നത്. ഓൺ2 ടെക്നോളജീസ് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ ഗൂഗിൾ വാങ്ങിച്ചിരുന്നു. വിപി 8 വീഡിയോ ഫോർമാറ്റിന്റെ ഒരു സഹോദരസംരഭമായിട്ടായിരുന്നു ആദ്യം ഇതു വന്നിരുന്നത്. നിലവിൽ ഗൂഗിൾ ആണിത് വികസിപ്പിക്കുന്നത്. ചിത്രങ്ങളുടെ കൃത്യത ഒട്ടും തന്നെ നഷ്ടമാവാതെ പിഎൻജി ഫോർമാറ്റിലേക്കാൾ ഏറെ ഗുണകരമായി സൈസ് ചുരുക്കാനും മറ്റും ഇതിലൂടെ സാധിക്കുന്നു. ജെ‌പി‌ഇജി ഫോർമാറ്റിലുള്ള ചിത്രങ്ങളുടെ ഗുണനിലവാരവും എന്നാൽ വളരെ കുറഞ്ഞ ഫയൽസൈസും കൊണ്ട് ഈ ഫോർമാറ്റ് ഏറെ മുന്നിട്ടു നിൽക്കുന്നു.

2011 ഒക്ടോബർ 3 ന്, ആനിമേഷൻ, ഐസിസി പ്രൊഫൈൽ, എക്സ്എംപി, എക്സിഫ് മെറ്റാഡാറ്റ, ടൈലിംഗ് എന്നിവയ്ക്കായി വെബ്‌പി പിന്തുണ അനുവദിക്കുന്ന "വിപുലീകൃത ഫയൽ ഫോർമാറ്റ്" ഗൂഗിൾ ചേർക്കുകയുണ്ടായി (പരമാവധി 16384 × 16384 അളവുകളിൽ നിന്ന് വളരെ വലിയ ചിത്രങ്ങൾ ഈ ഫോർമാറ്റ് മുഖേന ഉണ്ടാക്കാനാവും). അതുകൊണ്ട് അനിമേഷൻ ചെയ്യുന്ന ജിഫ് ചിത്രങ്ങൾ ഒക്കെയും വെബ്പി ഫോർമാറ്റിലേക്ക് മാറ്റുവാൻ ഇന്നു സാധ്യമാണ്

"https://ml.wikipedia.org/w/index.php?title=വെബ്പി&oldid=3449710" എന്ന താളിൽനിന്ന് ശേഖരിച്ചത്