"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു.
(ചെ.) വിവരങ്ങൾ കൂട്ടിച്ചേർത്തു.
വരി 21:
പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് ജനനം.തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്.എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു.അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു.സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ ''നിൻറെ ഓർമ്മയ്ക്ക്'' എന്ന കൃതിയിൽ പറയുന്നു.ഈ പെൺ കുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം.ടിയുടെ അച്ഛൻ പരമേര്വരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.<ref>{{Cite web|url=https://www.manoramaonline.com/literature/literaryworld/memoirs-of-mother-MT-and-T-padmanabhan.html|title=മാതാപിതാക്കൾ|access-date=|last=|first=|date=|website=|publisher=}}</ref>
 
കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്.കോളേജ് വിദ്യാഭാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു.1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് ''മാതൃഭൂമി''യിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.<ref>{{Cite web|url=https://www.tribuneindia.com/2005/20050417/spectrum/book8.htm|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== വ്യക്തി ജീവിതം ==
എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965ൽ. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും.<ref>{{Cite web|url=http://www.mathrubhumi.com/books/special/index.php?id=228385&cat=824|title=|access-date=|last=|first=|date=|website=|publisher=}}</ref>കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ്.<ref>{{Cite web|url=http://nrityalaya.net/aswathy-and-srikanth/|title=അശ്വതി|access-date=|last=|first=|date=|website=|publisher=}}</ref>
 
== രചനകൾ==
Line 33 ⟶ 36:
 
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ [[കാലിക്കറ്റ് സർവ്വകലാശാല]] ബഹുമാനസൂചകമായി [[ഡി.ലിറ്റ്. ബിരുദം]] നൽകി ആദരിച്ചു. 1995-ലെ [[ജ്ഞാനപീഠ പുരസ്കാരം]] അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ [[പത്മഭൂഷൺ]] നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
 
ഇദ്ദേഹത്തിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
[[File:എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ.jpg|thumb|എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ|കണ്ണി=Special:FilePath/എം.ടി._വാസുദേവൻ_നായർ_വിക്കി_സംഗമോത്സവത്തിൽ.jpg]]
 
"https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്